കാത്തിരിപ്പിന് വിരാമം; കൊച്ചി മെട്രോ ഉത്ഘാടനം അടുത്ത മാസം

കൊച്ചി മെട്രോയുടെ ആദ്യഘട്ട ഉദ്ഘാടനം അടുത്ത മാസം ഉണ്ടാകുമെന്ന്? കെ.എം.ആര്‍.എല്‍ (കൊച്ചി മെട്രോ റെയില്‍ ലിമിറ്റഡ്) മുഖ്യ ഉപദേഷ്ടാവ് ഇ. ശ്രീധരന്‍. റെയില്‍വേ സുരക്ഷാ കമ്മിഷ?െന്റ പരിശോധനകള്‍ക്ക്? ശേഷം തീയതി പ്രഖ്യാപിക്കും. ആലുവ മുതല്‍ പാലാരിവട്ടം വരെയാണ് ആദ്യഘട്ട സര്‍വീസ്. ഇതിനു സര്‍ക്കാര്‍ അനുവാദം നല്‍കി. ആലുവ മുതല്‍ മഹാരാജാസ് കോളജ് വരെ വേണമെന്നായിരുന്നു സര്‍ക്കാരിന്റെ നിലപാട്. മുഖ്യമന്ത്രി പിണറായി വിജയനുമായി നടത്തിയ ചര്‍ച്ചയിലാണ് പാലാരിവട്ടം വരെയെന്ന തീരുമാനം ഉണ്ടായതെന്നും ശ്രീധരന്‍ അറിയിച്ചു.

പാലാരിവട്ടം വരെയുളള പാതയിലെ സര്‍വീസ് കൊണ്ടു കാര്യമായ പ്രയോജനമില്ലെന്നും മഹാരാജാസ് കോളജ് വരെയുളള മേഖലയിലെ നിര്‍മാണം പൂര്‍ത്തിയായശേഷം മതി സര്‍വീസ് തുടങ്ങുന്നതെന്നുമുളള നിലപാടിനാണു സര്‍ക്കാരില്‍ പ്രാമുഖ്യമുണ്ടായിരുന്നത്.
ആലുവ മുതല്‍ പാലാരിവട്ടം വരെയുള്ള 13 കിലോമീറ്റര്‍ ദൂരത്തുള്ള സ്റ്റേഷനുകളുടെ പണി പൂര്‍ത്തിയാക്കി സര്‍വീസ് തുടങ്ങാനായിരുന്നു കഴിഞ്ഞ യുഡിഎഫ് സര്‍ക്കാര്‍ കെഎംആര്‍എല്ലിനു നല്‍കിയിരുന്ന നിര്‍ദേശം. മഹാരാജാസ് ഗ്രൗണ്ട് ജംഗ്ഷന്‍ വരെ മാത്രമാണ് ഇപ്പോള്‍ നിര്‍മാണങ്ങള്‍ നടക്കുന്നത്.

ഗ്രൗണ്ട് ജംഗ്ഷനുശേഷമുള്ള ഭാഗത്തേക്കുള്ള ഭൂമിയേറ്റെടുക്കല്‍ നടപടികള്‍ പുരോഗമിക്കുന്നതേയുള്ളൂ. വൈറ്റില വരെയാണു പദ്ധതി വിഭാവനം അതേസമയം, പാലാരിവട്ടം വരെയുള്ള സ്റ്റേഷനുകളുടെയും പാര്‍ക്കിങ് സ്ഥലത്തിന്റെയും നിര്‍മാണ പ്രവര്‍ത്തനങ്ങള്‍ അവസാനഘട്ടത്തിലാണ്. മാര്‍ച്ച് അവസാനത്തോടെ ഇവ പൂര്‍ത്തീകരിച്ചു കൈമാറുമെന്നാണു നിര്‍മാണ പ്രവര്‍ത്തനങ്ങള്‍ക്കു ചുക്കാന്‍പിടിക്കുന്ന ഡിഎംആര്‍സി (ഡല്‍ഹി മെട്രോ റെയില്‍ കോര്‍പ്പറേഷന്‍) അറിയിച്ചിരുന്നു.

 

 
എ എം

Share this news

Leave a Reply

%d bloggers like this: