ലീമെറിക്കില്‍ 1500 ഡിഗ്രി താപനിലയില്‍ ടയറുകള്‍ കത്തിക്കാന്‍ ശ്രമം: നടക്കില്ലെന്നു ലീമെറിക്ക്കാര്‍

ലീമെറിക് : 1500 ഡിഗ്രി താപനിലയില്‍ ടയറുകള്‍ കത്തിക്കാന്‍ സിമന്റ് കമ്പനികള്‍ ശ്രമം തുടരുന്നതിനിടെ ലീമെറിക്കില്‍ ആയിരങ്ങളുടെ പ്രതിഷേധം കത്തി ജ്വലിച്ചു. സിമന്റ് ഫാക്ടറിക്ക് സമീപത്ത് താമസിക്കുന്നവര്‍ ടയറുകള്‍ കത്തിക്കാന്‍ സമ്മതിക്കില്ലെന്ന് തീര്‍ത്തു പറഞ്ഞിരിക്കുകയാണ്. ഫാക്ടറിക്ക് ഉള്ളില്‍ മനുഷ്യര്‍ക്ക് ഹാനികരമല്ലാത്ത രീതിയിലാണ് ഇത് നടക്കുക എന്ന് കമ്പനി പറയുന്നുണ്ടെങ്കിലും ഇത് കത്തുമ്പോള്‍ പുറത്തുവരുന്ന സയനൈഡ്, കാര്‍ബണ്‍ മോണോക്‌സൈഡ്, ബെന്‍സീന്‍ തുടങ്ങിയ വാതകങ്ങള്‍ അന്തരീക്ഷത്തില്‍ കലരുമെന്നത് ഉറപ്പാണ്.

ശ്വാസകോശ രോഗങ്ങള്‍ തുടങ്ങി അര്‍ബുദത്തിന് വരെ കാരണമായ വാതകങ്ങള്‍ പുറന്തള്ളുന്ന ടയറു കത്തിക്കല്‍ അനുവദിച്ചാല്‍ ലീമെറിക്കിലെ അന്തരീക്ഷം മലീനസപ്പെടുമെന്നു പരിസ്ഥിതി വകുപ്പും മുന്നറിയിപ്പ് നല്‍കിക്കഴിഞ്ഞു. LAP (Limeric Against Pollution ) എന്ന പരിസ്ഥിതി സംഘടനയും നാട്ടുകാര്‍ക്കൊപ്പം ചേര്‍ന്നിട്ടുണ്ട്. പ്രതിഷേധം ജ്വലിച്ചുയരുമ്പോഴും ലീമെറിക് സിറ്റി കൗണ്‍സില്‍ കഴിഞ്ഞ വ്യാഴാഴ്ച ചേര്‍ന്ന യോഗത്തില്‍ സിമന്റ് കമ്പനിക്ക് ടയറുകള്‍ കത്തിക്കാന്‍ അനുമതി നല്‍കുകയും ചെയ്തു. ഒരു കാരണവശാലും ഇവിടെ കത്തിക്കാന്‍ അനുവദിക്കില്ലെന്ന നിതാന്ത ജാഗ്രതയിലാണ് ലീമെറിക് പരിസ്ഥിതി സംഘടനകളും.

 

 

എ എം

Share this news

Leave a Reply

%d bloggers like this: