മൂന്നര മണിക്കൂറില്‍ കൂടുതല്‍ കുട്ടികള്‍ കപ്യൂട്ടറിനു മുന്നിലിരിക്കാറുണ്ടോ? ടൈപ്പ് 2 ഡയബറ്റിസ് ഓടിയെത്തും

മണിക്കൂറുകളോളം കുട്ടികള്‍ ഫോണിലോ കമ്പ്യൂട്ടറിലോ ടേബിളോ കളിച്ചാല്‍ അധികം വൈകാതെ അവര്‍ ടൈപ്പ് 2 പ്രമേഹ ബാധിതരാകാന്‍ 98 ശതമാനം സാധ്യത ഉള്ളതായി കണ്ടെത്തി. ലണ്ടന്‍, ലെയ്സിസ്റ്റര്‍, ബിര്‍മിങ്ഹാം എന്നിവിടങ്ങളിലെ 200 പ്രൈമറി സ്‌കൂളുകളില്‍ പഠിക്കുന്ന 4500 കുട്ടികളിലെ പഠനം ഈ അപകടം സ്ഥിതീകരിച്ചു.

തുടര്‍ച്ചയായി മോണിറ്ററിനു മുന്നില്‍ ഇരിക്കുന്നവര്‍ക്ക് ശരീരഭാരം, നടുവേദന എന്നീ അസുഖമാണ് പതിവാണെങ്കിലും പാന്‍ക്രിയാസിന്റെ പ്രവര്‍ത്തനം തകരാറിലാകുമെന്ന ഗവേഷണ ഫലം ആദ്യമായാണ് പുറത്തു വരുന്നത്. ഈ പഠനത്തിന്റെ മുഴുവന്‍ വിഷധാംശങ്ങളും ബ്രിട്ടീഷ് മെഡിക്കല്‍ ജേര്‍ണല്‍ പ്രസിദ്ധപ്പെടുത്തിയിട്ടുണ്ട്. കൃത്യമായി വ്യായാമത്തില്‍ ഏര്‍പ്പെടുന്ന കുട്ടികള്‍ക്ക് പ്രമേഹ ബാധയില്‍ നിന്ന് രക്ഷനേടാമെന്നും ബ്രിട്ടീഷ് ഗവേഷകര്‍ മുന്നറിയിപ്പ് നല്‍കുന്നു.

ഗവേഷണ കാലയളവില്‍ കുട്ടികളിലെ ഗ്ലൂക്കോസ് ലെവല്‍ പരിശോധന നടത്തിയാണ് വിദഗ്ദ്ധര്‍ ഈ നിഗമനത്തില്‍ എത്തിച്ചേര്‍ന്നത്. പൊണ്ണത്തടിയും, ഹൃദ്രോഗവും ഭക്ഷണ രീതികൊണ്ട് മാത്രമല്ല മണിക്കൂറുകള്‍ നീളുന്ന കുത്തിയിരിപ്പും പ്രധാന ഘടകമാണ്. ശരീരത്തില്‍ കൊഴുപ്പ് അടിഞ്ഞു കൂടുന്നതും ഈ രീതിയിലാണ്. കുട്ടികളില്‍ പഠനം നടത്തിയെങ്കിലും മുതിര്‍ന്നവരിലും പ്രമേഹ സാധ്യതയും കമ്പ്യൂട്ടറിനു മുന്നിലുള്ള ഇരിപ്പും പരസ്പരം ബന്ധപ്പെട്ടിരിക്കുന്നു. പ്രമേഹം ജീവിത ശൈലിയില്‍ മാറ്റം വരുത്തിയാല്‍ ഒഴിവാക്കാനാകുന്ന പാരമ്പര്യ രോഗമാണെന്നും വിദഗ്ദ്ധര്‍ ചൂണ്ടിക്കാണിക്കുന്നു.

 

 

ഡി കെ

Share this news

Leave a Reply

%d bloggers like this: