ഗാല്‍വേക്കാര്‍ക്ക് തൊഴിലവസരങ്ങള്‍ ഒരുക്കി സ്മാര്‍ട്ട് ബിയര്‍

ഗാല്‍വേ: യു.എസ് സോഫ്റ്റ്വെയര്‍ കമ്പനി സ്മാര്‍ട്ട് ബിയര്‍ ഉദ്യോഗാര്‍ത്ഥികളെ തേടുന്നു. കമ്പനിയുടെ യൂറോപ്യന്‍ ആസ്ഥാനമായി ആരംഭിക്കാനിരിക്കുന്ന ഗാള്‍വേയിലെ സ്ഥാപനത്തിലേക്കാണ് തൊഴിലവസരങ്ങള്‍ ഒരുക്കിയിരിക്കുന്നത്. അടുത്ത അഞ്ച് വര്‍ഷത്തേക്ക് ഗാള്‍വേയിലെ തൊഴില്‍ മേഖല ശക്തിപ്പെടുത്തണമെന്ന വാഗ്ദാനവുമായാണ് സ്മാര്‍ട്ട് ബിയറിന്റെ രംഗ പ്രവേശനം.

സോഫ്റ്റ്വെയര്‍ ഡവലപ്‌മെന്റ്, സെയില്‍സ്, മാര്‍ക്കറ്റിങ്, കസ്റ്റമര്‍ സപ്പോര്‍ട്ട്, ഫിനാന്‍സ് തുടങ്ങിയ വിഭാഗത്തില്‍ 100 ഒഴിവുകളാണ് റിപ്പോര്‍ട്ട് ചെയ്യപ്പെട്ടത്. 2014 ഗാള്‍വേയിലെ മെര്‍ച്ചന്റ്‌സ് റോഡില്‍ ആദ്യമായി ഓഫിസ് തുറന്ന സ്മാര്‍ട്ട് ബിയറില്‍ 40 പേര്‍ ജോലി ചെയ്തു വരികയാണ്. പുതുതായി ആരംഭിക്കാനിരിക്കുന്ന ആസ്ഥാന ഓഫീസിലേക്ക് ആണ് ഉദ്യോഗാര്‍ത്ഥികളെ ആവശ്യപ്പെടുന്നത്.

എം.ബി.എ, എം.സി.എ, എന്‍ജിനിയറിങ് ബിരുദക്കാര്‍ക്ക് അപേക്ഷ സമര്‍പ്പിക്കാം. സോഫ്റ്റ്വെയര്‍ മേഖലയില്‍ പ്രവര്‍ത്തി പരിചയമുള്ള ഗാല്‍വേക്കാര്‍ക്ക് ജോലിയില്‍ പ്രവേശിക്കാന്‍ മുന്‍ഗണന ലഭിക്കും. എഴുത്തു പരീക്ഷയും അഭിമുഖവും നടത്തിയാവും റിക്രൂട്‌മെന്റ് നടത്തുക. മികച്ച ശമ്പളവും, ബോണസും ലഭിക്കുന്നതോടൊപ്പം കരിയറില്‍ നല്ല പ്രകടനം കാഴ്ചവെയ്ക്കുന്നവര്‍ക്ക് പ്രമോഷനും കമ്പനി വാഗ്ദാനം ചെയ്യുന്നു.

 

 

ഡി കെ

Share this news

Leave a Reply

%d bloggers like this: