ഹെല്പ് ടു ബൈ പദ്ധതിയില്‍ ഭാഗമാകുന്നവരുടെ എണ്ണം ദിനംപ്രതി വര്‍ദ്ധിക്കുന്നു…

ഡബ്ലിന്‍: ഹെല്‍പ്പ് ടു ബൈ പദ്ധതി പ്രകാരം ആദ്യമായി വീട് വാങ്ങുന്നവര്‍ക്ക് നല്‍കാന്‍ നിശ്ചയിച്ച നികുതി ഇളവിന്റെ ഭാഗമായി നിജപ്പെടുത്തി തുക വര്‍ധിപ്പിച്ച് ധനമന്ത്രാലയം. 50 മില്യണ്‍ യൂറോയില്‍ നിന്ന് 56 മില്യണ്‍ യൂറോ ആയി തുക ഉയര്‍ത്തേണ്ടി വന്ന സാഹചര്യത്തെക്കുറിച്ച് ധനമന്ത്രാലയം കണക്കുകള്‍ പുറത്തുവിട്ടു. അപേക്ഷകരുടെ എണ്ണം പ്രതീക്ഷിച്ചതിലും എറിയതാണ് തുക ഉയര്‍ത്താനുള്ള തീരുമാനത്തിന് പിന്നില്‍ എന്ന് ധനമന്ത്രിയും വിശദമാക്കി.

കഴിഞ്ഞ ബഡ്ജറ്റില്‍ പ്രഖ്യാപിക്കപ്പെട്ട പദ്ധതിയാണ് ഹെല്‍പ്പ് ടു ബൈ സ്‌കീം. ഇത് പ്രകാരം പുതിയ വീട് വാങ്ങുന്നവര്‍ക്ക് നികുതി ഇളവ് നല്‍കാനും സര്‍ക്കാര്‍ ബാധ്യത ഏറ്റെടുത്തിരുന്നു. ആദ്യമായി വീട് വാങ്ങുന്നവര്‍ക്ക് 5 ശതമാനം ടാക്‌സ് റിബേറ്റ് ഏര്‍പ്പെടുത്തുകയും; 20 ,000 യൂറോ വരെ വിലവരുന്ന വീട് വാങ്ങുന്നവര്‍ക്ക് പദ്ധതിയുടെ ഗുണം ലഭിക്കുന്ന രീതിയിലാണ് ഇത് നിജപ്പെടുത്തിയിരിക്കുന്നത്. ടാക്‌സ് റിബേറ്റ് ലഭിക്കും എന്നത് ഹെല്പ് ടു ബൈ സ്‌കീമിന്റെ പ്രധാന ആകര്‍ഷണമായി മാറുകയും ചെയ്തു.

പദ്ധതി ആരംഭിച്ചത് മുതല്‍ ഇതുവരെയും 3 . 48 മില്യന്‍ യൂറോ നികുതി ഇളവായി വീട് വാങ്ങുന്നവര്‍ക്ക് നല്‍കിയതായി ഒരു പാര്‍ലമെന്ററി ചോദ്യോത്തരവേളയില്‍ ധനകാര്യ മന്ത്രി മൈക്കല്‍ നൂനന്‍ അറിയിച്ചു. ഒരു അപേക്ഷകര്‍ക്കും 15 ,000 യൂറോ വരെ ശരാശരി ടാക്‌സ് റിബേറ്റ് ഈ പദ്ധതിയിലൂടെ ലഭിക്കും. 3753 അപേക്ഷകള്‍ പുതുതായി ലഭിച്ചതായും മന്ത്രി വിശദമാക്കി. വസ്തുവില് കുറയുമെന്ന സെന്‍ട്രല്‍ ബാങ്കിന്റെ പ്രഖ്യാപനത്തെ തുടര്‍ന്ന് അപേക്ഷകരുടെ എണ്ണം കുതിച്ചുയരുകയാണ്.

രാജ്യത്തെ സാമ്പത്തിക ഉത്തേജനം ലക്ഷ്യമിട്ട് പലിശനിരക്ക് കൂട്ടിയ കാര്യം സെന്‍ട്രല്‍ ബാങ്ക് പ്രഖ്യാപിച്ചിരുന്നു. എന്നാല്‍ ഇതിനു ആനുപാതികമായി വസ്തുവിലയില്‍ കുറവ് രേഖപ്പെടുത്തി. മോര്‍ട്ട് ഗേജ് ഇടപാടുകളും ബാങ്ക് അടുത്തകാലത്ത് മയപ്പെടുത്തിയിരുന്നു. എങ്കിലും ബാങ്കിന് പലിശ നിരക്ക് കുറയ്ക്കാനും, കൂട്ടാനും അധികാരമുണ്ട്. വീട് വാങ്ങുന്നവര്‍ക്ക് കുറഞ്ഞ നിരക്കില്‍ അത് ലഭ്യമായാലും ബാങ്കില്‍ അടയ്ക്കേണ്ട തുകയുടെ പലിശ നിരക്ക് കൂടുതല്‍ അടക്കേണ്ടിയും വരും. അതുപോലെ സാമ്പത്തിക നിലയില്‍ മെച്ചപ്പെട്ട അവസ്ഥയില്‍ പലിശയില്‍ ഇളവും അനുവദിക്കും.

ഒറ്റനോട്ടത്തില്‍ വസ്തുവില കുറയുന്നു എന്ന കാരണത്താല്‍ വീട് വാങ്ങാന്‍ ഉദ്ദേശിക്കുന്നവര്‍ ശ്രദ്ധിക്കണമെന്ന് സെന്‍ട്രല്‍ ബാങ്ക് കഴിഞ്ഞ മാസം പ്രസ്താവന ഇറക്കിയിരുന്നു. സാമ്പത്തിക അടിത്തറയുള്ളവര്‍ മാത്രം പുതിയ വീട് വാങ്ങുന്നതിനെ കുറിച്ച് ഇപ്പോള്‍ ചിന്തിക്കാനും ബാങ്ക് നിര്‍ദ്ദേശിച്ചിരുന്നു. നികുതി ഇളവ് നല്‍കുന്നതിലൂടെ സര്‍ക്കാരിന് ഈ പദ്ധതി അധിക ബാധ്യതയായി തീരുമെന്ന വിമര്‍ശനവും ധനകാര്യ മന്ത്രാലയത്തില്‍ നിന്നും ഉയരുന്നുണ്ട്.

 

 

ഡി കെ

Share this news

Leave a Reply

%d bloggers like this: