ലിമെറിക്ക് :സീറോ മലബാര്‍ സഭയുടെ ആഭിമുഖ്യത്തില്‍ ലിമറിക്കില്‍ എല്ലാ വര്‍ഷവും നടത്തിവരാറുള്ള വലിയ ധ്യാനത്തിനുള്ള ഒരുക്കങ്ങള്‍ ആരംഭിച്ചു .
ലിമറിക് റേസ് കോഴ്സില്‍ 2017 ആഗസ്ത് 22,23,24 തീയതികളില്‍ രാവിലെ 9 മണിമുതല്‍ വൈകുന്നേരം 5 മണി വരെയാണ്
ഈ വര്‍ഷത്തെ ധ്യാനം നടക്കുക.’നിത്യജീവന് 2017′ എന്നു പേരിട്ടിരിക്കുന്ന ബൈബിള്‍ കണ്വെന്ഷന് തൃശൂര്‍ ജെറുസലേം ധ്യാന കേന്ദ്രത്തിന്റെ ഡയറക്ടര്‍ റെവ.ഫാ.ഡേവിസ് പട്ടത്തിലും സംഘവുമാണ് നയിക്കുന്നത് .
ധ്യാനത്തോടനുബന്ധിച്ച് സെഹിയോണ്‍ മിനിസ്ട്രി
യുകെയുടെ നേതൃത്വത്തില്‍ കുട്ടികള്‍ക്കായുള്ള ധ്യാനവും നടക്കും.
ധ്യാനവിജയത്തിനായി എല്ലാ കുടുംബങ്ങളുടെയും
പ്രാര്‍ത്ഥന ഉണ്ടാകണമെന്ന് സീറോ മലബാര്‍ സഭ ലിമറിക് ചാപ്ലയിന്‍
റവ. ഫാ.റോബിന് തോമസ്
അഭ്യര്‍ത്ഥിച്ചു.
കൂടുതല്‍ വിവരങ്ങള്‍ക്ക്
ഫാ.റോബിന് തോമസ് (0894333124),
ബിജു തോമസ് ചെത്തിപ്പുഴ (0877650280),ജോജോ ദേവസി(0877620925),
യാക്കോബ് മണവാളന് (0874100153) എന്നിവരുമായി ബന്ധപ്പെടുക .
വാര്‍ത്ത: റോബിന് ജോസഫ് (പി.ആര്.ഒ, സീറോ മലബാര്‍ ചര്‍ച്ച് ലിമെറിക്ക് )