ഐഎസ് താജ്മഹല്‍ ലക്ഷ്യമിടുന്നതായി റിപ്പോര്‍ട്ട്

ഭീകര സംഘടനയായ ഇസ്ലാമിക് സ്റ്റേറ്റ് ഇന്ത്യന്‍ ചരിത്ര സ്മാരകങ്ങളെ ലക്ഷ്യമിടുന്നതായി റിപ്പോര്‍ട്ട്. താജ്മഹല്‍ ആക്രമിക്കുമെന്ന് ഇസ്ലാമിക് സ്റ്റേറ്റ് അനുഭാവമുള്ള മീഡിയാ ഗ്രൂപ്പ്. ഇതുസൂചിപ്പിക്കുന്ന ഒരു ചിത്രവും പുറത്തുവിട്ടിട്ടുണ്ട്. കമ്മ്യൂണിക്കേഷന്‍ ആപ്പായ ടെലഗ്രാമിലെ അഹ്വാല്‍ ഉമ്മത് മീഡിയാ സെന്റര്‍ എന്ന ഗ്രൂപ്പാണ് ഈ ചിത്രം പുറത്തുവിട്ടത്. ഓണ്‍ലൈന്‍ ജിഹാദി ഇടപെടലുകള്‍ നിരീക്ഷിക്കുന്ന സൈറ്റ് ഇന്റലിജന്‍സ് ഗ്രൂപ്പാണ് മാര്‍ച്ച് 14ന് ഈ പോസ്റ്റര്‍ പ്രത്യക്ഷപ്പെട്ട കാര്യം പുറത്തുവിട്ടത്.

ആയുധധാരിയായ ഒരു പോരാളി താജ്മഹലിനോട് മുഖം തിരിച്ച് നില്‍ക്കുന്നതായാണ് പോസ്റ്റര്‍. പതിനേഴാം നൂറ്റാണ്ടില്‍ നിര്‍മ്മിച്ച ചരിത്ര സ്മാരകത്തിനുമേല്‍ ‘ന്യൂ ടാര്‍ഗറ്റ്’ എന്നും എഴുതിയിട്ടുണ്ട്. Agra Martyrdom Seeker എന്നെഴുതിയ ഒരു വാനിന്റെ ചിത്രവും കാണാം. ഇത് ആത്മഹത്യാ ബോംബാക്രമണത്തെ സൂചിപ്പിക്കുന്നതായാണ് സൂചന.

ഇതാദ്യമായല്ല ഐഎസ് അനുഭാവികള്‍ ഇന്ത്യയ്ക്ക് നേരെ ആക്രമണ ഭീഷണി മുഴക്കുന്നത്. ഐഎസ് തീവ്രവാദി എന്ന സംശയത്തില്‍ മാര്‍ച്ച് 8ന് ലഖ്നൗവില്‍ സൈഫുള്ള കൊല്ലപ്പെട്ട സാഹചര്യത്തില്‍ ടെലിഗ്രാമില്‍ വേറെയും ഭീഷണികള്‍ പ്രത്യക്ഷപ്പെട്ടിരുന്നു. ഇന്ത്യയില്‍ നിന്നും ഇതുവരെ 75 പേര്‍ ഐഎസില്‍ ചേര്‍ന്നെന്നാണ് കണക്കുകള്‍.മഹാരാഷ്ട്ര, കര്‍ണാടക, കേരളം എന്നീ സംസ്ഥാനങ്ങളില്‍ നിന്നാണ് ഇവരില്‍ പലരും.

Share this news

Leave a Reply

%d bloggers like this: