റോഡപകടങ്ങളില്‍ മദ്യപാനത്തിന്റെ പങ്ക് നിഷേധിക്കാനാവില്ല: ആര്‍.എസ്.എ

ഡബ്ലിന്‍: മദ്യപാനം ആരോഗ്യത്തെ മാത്രമല്ല റോഡ് അപകടങ്ങള്‍ക്കും പ്രധാന കാരണമാകുന്നു. റോഡ് സേഫ്റ്റി അതോറിറ്റിയും, ഹെല്‍ത്ത് റിസര്‍ച്ച് ബോര്‍ഡും തയ്യാറാക്കിയ നാഷണല്‍ ഡ്രഗ് റിലേറ്റഡ് ഡെത്ത് ഇന്‍ഡക്‌സിലാണ് മദ്യപാനവും, റോഡ് അപകടവും തമ്മിലുള്ള ബന്ധം സൂചിപ്പിക്കുന്നത്. 2014 ലെ കണക്കുകള്‍ പ്രകാരം 31 ശതമാനം റോഡപകട മരണങ്ങളും മദ്യപിച്ച് ലക്കുകെട്ട ഡ്രൈവര്‍മാര്‍ മൂലം സൃഷ്ടിക്കപെട്ടതാണ്.

35 ശതമാനം പേര്‍ കാര്‍ ഡ്രൈവര്‍മാര്‍, 40 ശതമാനം മോട്ടര്‍ ബൈക്ക് ഓടിക്കുന്നവര്‍, 28 ശതമാനം കാല്‍നടക്കാര്‍ എന്നിങ്ങനെ ഇവരെല്ലാം തന്നെ മദ്യപിച്ച് വാഹനം ഓടിച്ച് അപകടം വിളിച്ചുവരുത്തിയവരാണ്. ഇവരില്‍ 96 ശതമാനം ഡ്രൈവര്‍മാരും പുരുഷന്മാര്‍ ആയിരുന്നു. 38 വയസ്സും അതിനു മുകളിലും ഉള്ളവരാണ് മദ്യപാനികളായ ഡ്രൈവര്‍മാരില്‍ അധികം പേരും. മദ്യലഹരിയില്‍ 11 ശതമാനം കൂട്ടിയിടികള്‍ നടന്നതായും ആര്‍.എസ്.എ ചീഫ് മോയി മര്‍ഡോക് വിശദമാക്കി. സെന്റ് പാട്രിക് ഡേ ആഘോഷങ്ങള്‍ നടക്കുന്നതിനാല്‍ അതീവ ജാഗ്രതയോടെ മാത്രം വാഹനം ഓടിക്കണമെന്നും ആര്‍.എസ്.എ നിര്‍ദ്ദേശിക്കുന്നു. റോഡില്‍ ഗാര്‍ഡ പട്രോളിങ് ശക്തമാക്കിയിട്ടുണ്ട്. മദ്യപിച്ച് വാഹനം ഓടിച്ചാല്‍ വാഹനം പിടിച്ചെടുക്കുകയും കൂടാതെ ഫൈനും അടക്കേണ്ടിവരും.

 

എ എം

Share this news

Leave a Reply

%d bloggers like this: