ട്രിനിറ്റിയിലും ജീവനക്കാര്‍ പ്രക്ഷോഭത്തിലേക്ക്

ഡബ്ലിന്‍: ഡബ്ലിനിലെ ട്രിനിറ്റി കോളേജില്‍ സപ്പോര്‍ട്ട് ആന്‍ഡ് സര്‍വീസ് വിഭാഗത്തില്‍പെട്ട ഒരുകൂട്ടം ജീവനക്കാര്‍ സമരത്തിനൊരുങ്ങുന്നു. യുണൈറ്റഡ് എന്ന ട്രേഡ് യുണിയനില്‍പെട്ടവരാണ് പണിമുടക്കിന് ഒരുങ്ങുന്നത്. ട്രിനിറ്റിയിലെ ഡെലിവറി സര്‍വീസ്, അസിസ്റ്റന്റ് തസ്തികയില്‍ ഉള്ളവര്‍, കാന്റീന്‍, സെയില്‍സ് തുടങ്ങിയ വിഭാഗത്തില്‍ ജോലി ചെയ്യുന്നവര്‍ക്ക് പ്രമോഷന്‍ നിര്‍ത്തിവെയ്ക്കുകയും, ജീവനക്കാര്‍ സ്ഥിരമാക്കാതെ 5 വര്‍ഷത്തേക്ക് കരാര്‍ തൊഴിലാളികളാക്കി മാറ്റുകയും ചെയ്ത മാനേജ്മെന്റ് തീരുമാനത്തിന് എതിരെയാണ് സമരം പ്രഖ്യാപിച്ചിരിക്കുന്നത്.

തങ്ങളുടെ തൊഴില്‍ നിയമങ്ങള്‍ കാറ്റില്‍ പറത്തിയ കോളേജ് മാനേജ്മെന്റിനെതിരെ ലേബര്‍ കമ്മീഷന് പരാതി നല്‍കാനും യൂണിയന്‍ തീരുമാനമെടുത്തു. തങ്ങളുടെ അവകാശങ്ങള്‍ പുനഃസ്ഥാപിച്ചു കിട്ടുന്നതുവരെ പ്രതിഷേധം തുടരുമെന്ന് യുണൈറ്റഡിന്റെ പ്രതിനിധി ഡേവിഡ് ഗ്രോസ് വ്യക്തമാക്കി. കോളേജിലെ സര്‍വീസുകള്‍ നിര്‍ത്തലാക്കുന്നതില്‍ വിദ്യാര്‍ത്ഥികള്‍ക്കും, അധ്യാപകര്‍ക്കുമുണ്ടാകുന്ന ബുദ്ധിമുട്ടിനു ജീവനക്കാര്‍ ക്ഷമ ചോദിക്കുകയും ചെയ്തു.
എ എം

Share this news

Leave a Reply

%d bloggers like this: