സ്ത്രീകളെ അനാശാസ്യ പ്രവര്‍ത്തനങ്ങള്‍ക്ക് കൈമാറുന്ന വെബ്സൈറ്റുകള്‍ നിര്‍ത്തലാക്കാന്‍ ഒരുങ്ങി അയര്‍ലന്‍ഡ്

ഡബ്ലിന്‍: ഓണ്‍ലൈനിലൂടെ സ്ത്രീകളെ കച്ചവടച്ചരക്കാക്കുന്ന വെബ്സൈറ്റുകള്‍ക്ക് അയര്‍ലണ്ടില്‍ വിയന്ത്രണമേര്‍പ്പെടുത്തി. മണിക്കൂറുകള്‍ക്ക് വിലപറഞ്ഞു സ്ത്രീകളെ ആവശ്യക്കാര്‍ക്ക് എത്തിച്ചുകൊടുക്കാന്‍ സഹായിച്ചതിന്റെ പേരില്‍ പിടിയിലായ വെബ്സൈറ്റ് ഉടമ പീറ്റര്‍ മെക്കോര്‍മിക്ക് വേശ്യാവൃത്തി നിയമ പ്രകാരം തടവിലാക്കപ്പെട്ടിരുന്നു. ഇതിനെത്തുടര്‍ന്ന് ഇത്തരം വെബ്സൈറ്റുകള്‍ തിരഞ്ഞ് പിടിച്ചു നിര്‍ത്തലാക്കി വരികയാണ്.

തന്റെ ബിസിനസ്സ് സ്‌പെയിനിലേക്ക് പറിച്ചു നടാന്‍ പീറ്ററിന്റെ ഉടമസ്ഥതയിലുള്ള ഓണ്‍ലൈന്‍ ശൃംഖല ശ്രമം ആരംഭിച്ചു തുടങ്ങി. യു.കെയിലും നിയന്ത്രണങ്ങള്‍ വന്നതോടെയാണ് യൂറോപ്പിലെ മറ്റു രാജ്യങ്ങളിലേക്ക് ശ്രദ്ധ കെന്ദ്രീകരിക്കാന്‍ നിര്‍ബന്ധിതമായത്. ഈ ബിസിനസ്സില്‍ മെക്കോര്‍മിക്കിനൊപ്പം ഓഡറി കാമ്പാല്‍ എന്ന വ്യവസായി കൂടെ ചേര്‍ന്ന് 2015 -ല്‍ ബിസിനസ്സില്‍ 6 ,026 ,465 യൂറോ യുടെ അറ്റാദായം നേടിയിരുന്നു.

10 മുതല്‍ 49 തൊഴിലാളികള്‍ വരെ ജോലി ചെയ്യുന്ന ഈ രംഗത്ത് കാള്‍സെന്ററുകള്‍, പരസ്യ ഏജന്‍സികള്‍, കമ്പ്യൂട്ടര്‍ കണ്‍സള്‍ട്ടിങ്, ഡേറ്റ പ്രോസസിംഗ് വിഭാഗങ്ങളില്‍ യുവതീ യുവാക്കള്‍ ജോലി ചെയ്തു വരികയാണ്. ശിക്ഷ കാലാവധി കഴിഞ്ഞ ശേഷം പീറ്റര്‍ മേക് കോര്‍മിക് വീണ്ടും ബിസിനസ്സില്‍ സജീവുമായിരുന്നു.

 

 

എ എം

Share this news

Leave a Reply

%d bloggers like this: