പ്രതിമാസം 2800 കോടി സന്ദര്‍ശകരുമായി ഗൂഗിള്‍ ഒന്നാം സ്ഥാനത്ത്

ഇന്റര്‍നെറ്റിലെ 110 കോടി വെബ്സൈറ്റുകളെ പിന്നിലാക്കി ഈ വര്‍ഷവും ഗൂഗിള്‍ ഒന്നാമത്. ഗൂഗിളിന്റെ ഒരു മാസത്തെ സന്ദര്‍ശകരുടെ എണ്ണം 2800 കോടി. ലോകമെങ്ങും നിന്നുള്ള ആളുകള്‍ ഒരു മാസം ഗൂഗിള്‍ സേര്‍ച്ച് ഉപയോഗിക്കുന്നത് 2800 കോടി തവണ. രണ്ടാം സ്ഥാനം 2000 കോടി സന്ദര്‍ശകരുമായി ഗൂഗിള്‍ കമ്പനിയായ യു ട്യൂബിന്.

ഹോസ്റ്റിങ് കമ്പനിയായ വൊദിയന്‍ പുറത്തുവിട്ട ലോകത്തെ ഏറ്റവും പ്രചാരമുള്ള 100 വെബ്സൈറ്റുകളുടെ പട്ടികയിലെ വിവരങ്ങളാണിത്. മൂന്നാം സ്ഥാനം ഫെയ്സ്ബുക്കിന്. നാലാമത് ആമസോണും അഞ്ചാമത് യാഹൂവും ഉണ്ട്. വിക്കിപ്പീഡിയ ആണ് ആറാമത്. റെഡിറ്റ് ഏഴാമതും ഇബേ എട്ടാമതും നില്‍ക്കുമ്പോള്‍ ഒന്‍പതാം സ്ഥാനത്ത് ട്വിറ്റര്‍ ആണ്.

ഏറ്റവും പ്രചാരമുള്ള 100 വെബ്സൈറ്റുകളുടെ പട്ടികയില്‍ ഏറ്റവും കൂടുതലുള്ളത് വാര്‍ത്താ വെബ്സൈറ്റുകളാണ് 14 എണ്ണം. 12 വെബ്സൈറ്റുകളുമായി സോഷ്യല്‍ മീഡിയ ആണ് രണ്ടാമത്. വെബ്ഫയല്‍ ഹോസ്റ്റിങ് സൈറ്റുകള്‍ 11 എണ്ണമുണ്ട്. ഒന്‍പതു ബിസിനസ് വെബ് സൈറ്റുകളും ഒന്‍പത് ഇകൊമേഴ്സ് സൈറ്റുകളും ആദ്യ നൂറിലുണ്ട്. സ്ട്രീമിങ് സൈറ്റുകള്‍ ഏഴ്, ആറ് ബാങ്കിങ് വെബ് സൈറ്റുകള്‍.സേര്‍ച്ച് എന്‍ജിനുകളും ഇന്‍ഫര്‍മേഷന്‍ ഡേറ്റാബേസുകളും നാലു വീതം. ആദ്യ നൂറില്‍ 3 അശ്ലീല വെബ്സൈറ്റുകളും 2 ടൊറന്റിങ് വെബ്സൈറ്റുകളുമുണ്ട്.

എ എം

Share this news

Leave a Reply

%d bloggers like this: