വിലക്കയറ്റം പടിവാതിലില്‍: മുന്നറിയിപ്പുമായി സി.എസ്.ഒ

ഡബ്ലിന്‍: അയര്‍ലണ്ടില്‍ വിലക്കയറ്റമുണ്ടാകാന്‍ സാധ്യത മുന്നില്‍ കണ്ട് സെന്‍ട്രല്‍ സ്റ്റാറ്റിസ്റ്റിക്കല്‍ ഓര്‍ഗനൈസേഷന്‍ മുന്നറിയിപ്പ് നല്‍കിയിരിക്കുകയാണ്. ഇ.യു ശരാശരിയാക്കും മുകളിലാണ് രാജ്യത്തെ വിലവര്‍ധന. 2015-ലെ കണ്‍സ്യൂമര്‍ പ്രൈസ് ഇന്‍ഡക്‌സ് കണക്കാക്കിയാല്‍ ഡെന്മാര്‍ക്കിനും, യു.കെ-ക്കും ശേഷം ഉയര്‍ന്ന സാധന വില അയര്‍ലണ്ടിലാണ്.

2011 മുതല്‍ 2015 വരെയുള്ള കണക്കുകള്‍ പരിശോധിച്ചാല്‍ നാണയപ്പെരുപ്പം കൂടിയ അഞ്ചാമത്തെ രാജ്യമാണ് അയര്‍ലന്‍ഡ്. മെഷറിങ് അയര്‍ലന്‍ഡ്-ന്റെ പ്രോഗ്രസ്സ്-15 എന്ന റിപ്പോര്‍ട്ടിലാണ് സി.എസ്.ഒ ഇക്കാര്യം വിശദീകരിച്ചത്. കഴിഞ്ഞ ഫെബ്രുവരിയില്‍ സി.പി.ഐ നിരക്ക് 0.6 ശതമാനം ആയി മാറിയതും വിലവര്‍ദ്ധനയെയാണ് സൂചിപ്പിക്കുന്നത്.

മോട്ടോര്‍ ഇന്‍ഷുറന്‍സ് പ്രീമിയം തുകയില്‍ ഉണ്ടായ വര്‍ദ്ധനവ് വില വര്‍ധനവിന്റെ അടിസ്ഥാനത്തില്‍ ചര്‍ച്ച ചെയ്താല്‍ നാണയപ്പെരുപ്പം മനസ്സിലാക്കാന്‍ കഴിയും. പണപ്പെരുപ്പത്തിന് കടിഞ്ഞാണിടാന്‍ സെന്‍ട്രല്‍ ബാങ്കിന്റെ പലിശ നിരക്ക് ഉയര്‍ത്തിയ പ്രഖ്യാപനം അടുത്തിടെ ഉണ്ടായിരുന്നു. പഴം, പച്ചക്കറി ഉള്‍പ്പെടെയുള്ള ചരക്കുവിലയും ഉയര്‍ന്നിരിക്കയാണ്. പണപ്പെരുപ്പ നിരക്ക് 2017-ലും ഉയരാന്‍ സാധ്യതയുണ്ടെന്ന അഭിപ്രായവും സി.എസ്.ഓ രേഖപ്പെടുത്തിക്കഴിഞ്ഞു. എങ്കിലും തൊഴിലില്ലായ്മ കുറഞ്ഞുവരുന്ന വാര്‍ത്ത സാമ്പത്തിക രംഗത്തെ വളര്‍ച്ചയെ സൂചിപ്പിക്കുന്ന പ്രധാന ഘടകമാണ്.

പണപ്പെരുപ്പത്തെ നേരിടാന്‍ രാജ്യത്ത് മോണിറ്ററി പോളിസിയില്‍ മാറ്റം വരുത്താന്‍ ബാങ്കുകള്‍ നടപടി ആരംഭിച്ചു കഴിഞ്ഞു. വളര്‍ച്ച നേടിയ ഏതൊരു സാമ്പത്തിക വ്യവസ്ഥിതിയിലെയും പണപ്പെരുപ്പം കുറഞ്ഞ നിരക്കില്‍ നിലനില്‍ക്കും. എങ്കിലും കഴിഞ്ഞ 2 വര്‍ഷത്തെ വില സൂചിക പരിശോധിച്ചാല്‍ ഈ വര്‍ഷം പണപ്പെരുപ്പ നിരക്ക് പരിധി കടക്കുമോ എന്ന ആശങ്കയിലാണ് സാമ്പത്തിക വിദഗ്ദ്ധര്‍. ഇതിനു തടയിടാന്‍ എന്തെല്ലാം മാര്‍ഗങ്ങള്‍ സ്വീകരിക്കാന്‍ കഴിയുമെന്ന ആലോചനയിലാണ് ബാങ്കിങ് രംഗം.

ഡി കെ

Share this news

Leave a Reply

%d bloggers like this: