റൈന്‍ എയറിന്റെ 9.99 യൂറോ യാത്ര ഓഫര്‍ ഇന്ന് കൂടി മാത്രം

ഡബ്ലിന്‍ : സെന്റ് പാട്രിക്‌സ് ഡേ ഡിസ്‌കൗണ്ട് നല്‍കി റൈന്‍ എയര്‍ വീണ്ടുമെത്തി. വേനല്‍ക്കാലം മുന്നില്‍കണ്ടുകൊണ്ടാണ് ടിക്കറ്റ് വിലയില്‍ വന്‍ കുറവ് വരുത്താന്‍ കമ്പനി തീരുമാനിച്ചത്. മാര്‍ച്ച്-ഏപ്രില്‍ മാസങ്ങളിലെ യാത്രകള്‍ക്കാണ് ഈ ഓഫര്‍ മുഖേന ടിക്കറ്റ് ബുക്കിങ് ആരംഭിച്ചത്. തുടക്ക വില 9.99 യൂറോയില്‍ ആരംഭിക്കുന്ന ടിക്കറ്റ് ലഭിക്കാന്‍ ഇന്നുകൂടി അവസരം നല്‍കും. യാത്ര സീസണ്‍ ആരംഭിച്ചതോടെ യാത്രക്കാരുടെ എണ്ണം കൂടുന്നതിനനുസരിച്ച് ടിക്കറ്റ് വിലയിലും ഡിസ്‌കൗണ്ടുകള്‍ പ്രഖ്യാപിക്കാറുള്ള റൈന്‍ എയറിന്റെ ഏറ്റവും കുറഞ്ഞ നിരക്കാണിത്.

വേനല്‍ അടുക്കുന്നതോടെ എമിറൈറ്റ്സ്, എത്തിഹാദ്, തുടങ്ങിയ വിമാനസര്‍വീസുകളും ചെലവ് കുറഞ്ഞ യാത്ര ആരംഭിക്കുമെന്ന് പ്രഖ്യാപിച്ചിട്ടുണ്ട്. അയര്‍ലന്റിലെ ദേശീയാഘോഷങ്ങളുടെ പശ്ചാത്തലത്തില്‍ ട്രാന്‍സ്-അറ്റ്‌ലാന്റിക് യാത്ര നിരക്കുകളില്‍ നോര്‍വീജിയന്‍ എയര്‍ലൈന്‍സും ഇളവുകള്‍ പ്രഖ്യാപിച്ചിരുന്നു. വിനോദ സഞ്ചാര സീസണ്‍ ആരംഭിച്ചതോടെ കഴിഞ്ഞ വര്‍ഷത്തേക്കാള്‍ ഇരട്ടിയിലധികം യാത്രക്കാരെ പ്രതീക്ഷിക്കുന്ന എയര്‍ലൈന്‍ സര്‍വീസുകള്‍ മത്സരബുദ്ധിയോടെ നിരക്കുകള്‍ കുറയ്ക്കുമെന്ന് പ്രതീക്ഷിക്കപ്പെടുന്നു.

 

 

 

ഡികെ

Share this news

Leave a Reply

%d bloggers like this: