ക്രിസ്തുവിന്റെ കല്ലറ ഇന്നുമുതല്‍ സന്ദര്‍ശകര്‍ക്ക് തുറന്നുകൊടുക്കും

യേശുക്രിസ്തുവിന്റെതെന്ന് കരുതുന്ന ശവകുടീരം പുനരുദ്ധാരണ പ്രവര്‍ത്തനങ്ങള്‍ക്കുശേഷം ബുധനാഴ്ച സന്ദര്‍ശകര്‍ക്ക് തുറന്നുകൊടുക്കും. യേശുവിനെ കുരിശിലേറ്റിയതിന് ശേഷം ഭൗതികശരീരം അടക്കിയതെന്ന് വിശ്വസിക്കപ്പെടുന്ന ജറൂസലമിലെ വിശുദ്ധ ഉയിര്‍പ്പു പള്ളിയാണ് ഒമ്പതു മാസത്തെ ഇടവേളക്കുശേഷം ബുധനാഴ്ച തുറക്കുന്നത്.

ഒരുസംഘം ഗ്രീക്ക് ശാസ്ത്രജ്ഞരാണ് നാലു ദശലക്ഷം ഡോളര്‍ ചെലവഴിച്ച പുനരുദ്ധാരണ പ്രവര്‍ത്തനങ്ങള്‍ക്ക് നേതൃത്വം നല്‍കിയത്. തകര്‍ന്നുവീഴാറായ എഡിക്യൂള്‍ എന്ന ചെറുസ്തൂപം ശവകുടീരത്തിന് മുകളില്‍ ഉറപ്പിച്ചുനിര്‍ത്തുന്ന പ്രവൃത്തിയാണ് നടന്നത്. ഇതിനുമുമ്പ് നാലുതവണയാണ് ശവകുടീരത്തില്‍ പുനരുദ്ധാരണ പ്രവൃത്തികള് നടന്നത്.

റോമന്‍ കത്തോലിക്, ഗ്രീക് ഓര്‍ത്തഡോക്‌സ്, അര്‍മീനിയന്‍ അപ്പോസ്തലിക്, സിറിയന്‍ ഓര്‍ത്തഡോക്‌സ്, ഇത്യോപ്യന്‍ ഓര്‍ത്തഡോക്‌സ്, കോപ്റ്റിക് എന്നീ വിഭാഗങ്ങള്‍ക്കൊപ്പം, ജോര്‍ഡനിലെ അബ്ദുല്ല രാജാവും, ഫലസ്തീന് അതോറിറ്റിയും പുനരുദ്ധാരണ പ്രവൃത്തികളുടെ ചെലവ് വഹിച്ചു. പുനരുദ്ധാരണ പ്രവൃത്തികളുടെ സമാപനം കുറിക്കുന്ന ചടങ്ങിന് ഓര്‍ത്തഡോക്‌സ് സഭ നേതാവായ എക്യുമനിക്കല്‍ പാര്‍ത്രിയാര്‍ക് ബാര്‍തലോമീവ് ഒന്നാമനും, പോപ് ഫ്രാന്‍സിസിന്റെ പ്രതിനിധിയും നേതൃത്വം നല്‍കും.ക്രൈസ്തവ സഭകള്‍ക്കിടയില്‍ തര്‍ക്കം ഒഴിവാക്കുന്നതിന് 12-ാം നൂറ്റാണ്ടു മുതല്‍ ചര്‍ച്ചിന്റെ താക്കോല്‍ ഒരു മുസ്ലിം കുടുംബമാണ് സൂക്ഷിക്കുന്നത്.

https://youtu.be/Y5OHUfhL34s

 

എ എം

Share this news

Leave a Reply

%d bloggers like this: