മുസ്ലിം വനിതകള്‍ക്ക് ഹിജാബ് വേണ്ട: യൂറോപ്യന്‍ കോടതി വിധിക്കെതിരെ ഡബ്ലിനില്‍ പ്രതിഷേധം

ഡബ്ലിന്‍: ജോലിസ്ഥലങ്ങളില്‍ ഹിജാബ് ധരിക്കരുത് എന്ന് പറയാന്‍ തൊഴില്‍ കേന്ദ്രങ്ങള്‍ക്ക് നിയമപരമായ അവകാശമുണ്ടെന്ന യൂറോപ്യന്‍ കോടതിയുടെ വിധിക്കെതിരെ ഡബ്ലിന്‍ മുസ്ലിം വനിതകള്‍ പ്രതിഷേധത്തില്‍. ‘മുസ്ലിം സിസ്റ്റേഴ്‌സ് ഓഫ് ഐര്‍ ആന്‍ഡ് യൂറോപ്യന്‍ നെറ്റവര്‍ക്ക് എഗനിസ്റ്റ് റേസിസം സംഘടനകളാണ് ഡബ്ലിനിലെ യൂറോപ്യന്‍ പാര്‍ലമെന്റ് ഓഫീസിനു മുന്നില്‍ പ്രതിഷേധ റാലി സംഘടിപ്പിച്ചത്.

മുസ്ലിം വനിതകളെ വംശീയ വിദ്വേഷത്തോടെ നോക്കി കാണുന്നരീതി യൂറോപ്പ് അവസാനിപ്പിക്കണമെന്ന് ആവശ്യപ്പെട്ട സംഘടന വര്‍ഗീയ വിദ്വേഷ ദിനാചരണത്തിന്റെ ആശയം യൂറോപ്യന്‍ കോടതി ഉള്‍ക്കൊള്ളണമെന്നും ശക്തമായ ഭാഷയില്‍ ആവശ്യപ്പെട്ടു. ജോലിസ്ഥലത്ത് എന്ത് ധരിക്കണമെന്നതിനേക്കാള്‍ ജോലി കൃത്യമായി ചെയ്യുന്നുണ്ടോ എന്നാണ് യാഥാര്‍ഥ്യ തൊഴിലുടമകള്‍ അന്വേഷിക്കേണ്ടത്. തൊഴില്‍ കേന്ദ്രം നിര്‍ദ്ദേശിക്കുന്ന വസ്ത്രം ധരിച്ചാല്‍ ക്രിയാത്മകത ഉണ്ടാകില്ലെന്നും പ്രതിഷേധക്കാര്‍ മുദ്രാവാക്യത്തിലൂടെ ഓര്‍മ്മിപ്പിച്ചു. മതപരമായ വസ്ത്രങ്ങള്‍ ജോലിസ്ഥലത്ത് വേണ്ടെന്നു നിര്‍ദ്ദേശിക്കാന്‍ തൊഴിലുടമകള്‍ക്ക് അധികാരം നല്‍കിയത് ഹിജാബ് ധരിച്ച് എത്തുന്നവരെ ഉദ്ദേശിച്ചു മാത്രമാണെന്നും ഇവര്‍ ആരോപിച്ചു.

 

 

എ എം

Share this news

Leave a Reply

%d bloggers like this: