ലിമെറിക്കിലെ ജല ചികിത്സാ കേന്ദ്രം അടച്ചു പൂട്ടി; രോഗികള്‍ ചികിത്സ ലഭിക്കാതെ വലയുന്നു

ലിമറിക്കിലെ ആകെയുള്ള ജലചികിത്സ കേന്ദ്രം ഭാഗികമായി അടച്ചുപൂട്ടിയതോടെ ഇവിടെ ചികിത്സക്ക് എത്തിച്ചേരുന്ന രോഗികള്‍ വേദന സംഹാരികളെ ആശ്രയിച്ച് തുടങ്ങി. ജലത്തിലിറങ്ങിഫിസിയോതെറാപ്പിസ്റ്റിന്റെ നിര്‍ദ്ദേശാനുസരണം ഉള്ള ചികിത്സാരീതിയാണ് ഹൈഡ്രോപൂളില്‍ നടക്കുന്നത്. കുഞ്ഞുങ്ങള്‍ മുതല്‍ വയസ്സായവര്‍ വരെ എത്താറുള്ള ഈ കേന്ദ്രത്തിനു കേടുപാടുകള്‍ സംഭവിച്ചതാണ് പൂട്ടിടാന്‍ കാരണം. ഡോറാഡോയലിലെ സെന്റ് ഗ്രബിയെന്‍സ് സെന്ററിലായിരുന്നു ഹൈഡ്രോ പൂള്‍ പ്രവര്‍ത്തിച്ചു വന്നത്. ഇതിന്റെ പ്രശ്‌നങ്ങള്‍ പരിഹരിക്കാന്‍ 140 , 000 യൂറോ ചെലവ് പ്രതീക്ഷിക്കുന്നതായി പൂള്‍ മാനേജര്‍ എറിന്‍ ഹാക്കറ്റ് അറിയിച്ചു.

നാനൂറോളം കുട്ടികളാണ് ദിവസവും ഇവിടെ ചികിത്സക്ക് എത്തിയിരുന്നത്. സ്വിമ്മിങ് പൂളിനെക്കാള്‍ ചൂട് കൂടിയ വെള്ളം ഉപയോഗിച്ചുള്ള ഈ ചികിത്സ നല്‍കുന്നത് സ്‌ക്‌ളീറോസിഡ്, ആര്‍ത്രൈറ്റിസ് , പാര്‍ക്കിന്‍സണ്‍സ്, സ്‌ട്രോക്ക് തുടങ്ങിയ രോഗം പിടിപെട്ടവര്‍ക്കാണ്. ഇവിടെ ലഭിക്കുന്ന മികച്ച ചികിത്സ രീതിയിലൂടെ രോഗികള്‍ വേദന സംഹാരികളുടെ ഉപയോഗം വളരെയേറെ നിയന്ത്രിച്ചിരുന്നു. നാലു വയസ്സുമുതല്‍ 90 വയസ്സുള്ളവര്‍ വരെ ദിനം പ്രതി എത്തുന്ന ഈ ജല ചികിത്സാലയം സാമ്പത്തിക ബാധ്യത മൂലമാണ് അടച്ചിടേണ്ടി വന്നതെന്ന് പൂള്‍ മാനേജര്‍ അറിയിച്ചു.

 
എ എം

Share this news

Leave a Reply

%d bloggers like this: