WMC അയര്‍ലന്‍ഡ് ‘നൃത്താഞ്ജലി & കലോത്സവം 2017’ തീയതികള്‍ പ്രഖ്യാപിച്ചു.

ഡബ്ലിന്‍: വേള്‍ഡ് മലയാളീ കൗണ്‍സില്‍ അയര്‍ലന്‍ഡ് പ്രൊവിന്‍സിന്റെ ഈ വര്‍ഷത്തെ പ്രധാന പരിപാടികളുടെ തീയതികള്‍ പ്രഖ്യാപിച്ചു.

ഡബ്ല്യൂ.എം.സി മലയാളം ഗ്രന്ഥശാല ഉത്ഘാടനം തീയതി: മെയ് രണ്ടാം വാരം.
ഡബ്ല്യൂ.എം.സി ഓള്‍ അയര്‍ലന്‍ഡ് ബാഡ്മിന്റന്‍ ടൂര്‍ണമെന്റ്. : 14 ഒക്ടോബര്‍ 2017. (ശനി)
നൃത്താഞ്ജലി & കലോത്സവം 2017: നവംബര്‍ 3,4 (വെള്ളി, ശനി)
ക്രിസ്മസ് പുതുവത്സരാഘോഷം, സമ്മാന വിതരണം, ഡബ്‌ള്യു.എം.സി സോഷ്യല്‍ റെസ്‌പോണ്‌സിബിലിറ്റി അവാര്‍ഡ് ദാനം.: ഡിസംബര്‍ 30 ( ശനി)

ഡബ്‌ള്യു.എം.സി ഫാമിലി ഓണം, ഫാമിലി ടൂര്‍, ബാര്‍ബിക്ക്യൂ & ഫണ്‍ ഡേയ് തുടങ്ങിയ പരിപാടികളുടെ തീയതികള്‍ പിന്നീട് പ്രഖ്യാപിക്കും.

മുന്‍ വര്‍ഷങ്ങളില്‍ ഡബ്‌ള്യു.എം.സി യുടെ പരിപാടികള്‍ക്ക് അയര്‍ലണ്ട് മലയാളികള്‍ നല്‍കിയ സഹകരണം തുടര്‍ന്നും പ്രതീക്ഷിക്കുന്നതായി ഡബ്‌ള്യു.എം.സി എക്‌സിക്യൂട്ടീവ് കൌണ്‍സില്‍ അറിയിച്ചു.സജേഷ് സുദര്‍ശനന്‍, സാജന്‍ വര്‍ഗീസ്, ബിനോയ് ജോസ്, ജിബി ജേക്കബ്, റോണി മാത്യു,ജോമോന്‍ ജോസ് എന്നിവരെ ഉള്‍പ്പെടുത്തി ഡബ്ല്യൂ.എം.സിയുടെ എസ്‌ക്യൂട്ടീവ് കമ്മറ്റി വിപുലീകരിച്ചതായി സെക്രട്ടറി ബാബു ജോസഫ് അറിയിച്ചു.

Share this news

Leave a Reply

%d bloggers like this: