ടിവി ലൈസന്‍സ് നിരക്ക് ഇരട്ടിയാകുമെന്ന് ആര്‍ടിഇ ഡയറക്ടര്‍

അയര്‍ലണ്ടിലെ നിലവിലെ ബ്രോഡ്കാസ്റ്റിംഗ് ഫീസുകള്‍ ഇരട്ടിയായി വര്‍ധിപ്പിക്കുമെന്ന് ആര്‍ടിഇ യുടെ പുതിയ ഡയറക്ടര്‍ ജനറല്‍ ഡീ ഫോര്‍ബ്സ് അറിയിച്ചു. 160 യൂറോയാണ് നിലവില്‍ ടിവി ലൈസന്‍സ് ഇനത്തില്‍ ഇടാക്കി വരുന്നത്. ഇത് പ്രതിവര്‍ഷം 320 യൂറോയായി വര്‍ധിക്കാനുള്ള സാധ്യതയുണ്ട്. ദിവസേന 40 സെന്റ് എന്നത് അവിശ്വസനീയമായ ഒരു തുകയാണെന്നും സ്‌കാനിഡിനേവിയന്‍ വിപണിയോട് താരതമ്യം ചെയ്യുമ്പോല്‍ വളരെ തുശ്ചമായ തുകയാണ് നിലവില്‍ ആര്‍ടിഇ ഇടാക്കുന്നതെന്നാണ് ഫോബ്സിന്റെ അഭിപ്രായം.

ഈ സാഹചര്യത്തില്‍ ആര്‍ടിഇ തകര്‍ച്ചയുടെ വക്കിലാണ്. ഇതില്‍ നിന്ന് കരകേറാന്‍ പുതിയ പദ്ധതികള്‍ ആവശ്യമാണ്. ഇതിനായുള്ള അപേക്ഷ ഗവണ്‍മെന്റിന് സമര്‍പ്പിച്ചിട്ടുണ്ടെന്നും ഫോര്‍ബ്സ് പറഞ്ഞു. 2008 നു ശേഷം ആര്‍ടിഇ സാമ്പത്തീകമായി വളരെ പ്രതിസന്ധി നേരിടുകയാണ്. കൃത്യമായി ലൈസന്‍സ് ഫീസ് അടക്കാത്തവരും ആര്‍ടിഇ യ്ക്ക് തലവേദനയാകുന്നുണ്ട്. അടുത്തിടെ 200-300 തൊഴില്‍ അവസരങ്ങളും വെട്ടിക്കുറച്ചിരുന്നു. റവന്യു ഇനത്തില്‍ 1000 മില്യണ്‍ യൂറോയാണ് 2008 നു വേഷം ആര്‍ടിഇ യ്ക്ക് നഷ്ടമായിരിക്കുന്നത്.

ഇത്തരമൊരവസ്ഥയില്‍ ലൈസന്‍സ് ഫീസ് വര്‍ധിപ്പിക്കാതെ മാറ്റ് മാര്‍ഗങ്ങള്‍ മുന്നിലിലെന്ന് ഫോര്‍ബ്സ് പറയുന്നു. ലൈസന്‍സ് ഫീസ് വര്‍ധിപ്പിക്കുന്നതുള്‍പ്പടെ സമൂലമായ മാറ്റത്തിനാണ് പദ്ധതി തയാറാക്കിയിരിക്കുന്നത്. ടിവി ലൈസന്‍സ് ഏജന്റിനായി പൊതു ടെണ്ടര്‍ വിളിക്കാനും വരും ആഴ്ചകളില്‍ കാബിനറ്റ് തീരുമാനം ഉണ്ടാകും. ഇതിന്റെ ഭാഗമായി ഇനി മുതല്‍ ലൈസന്‍സ് ഫീസ് അടയ്ക്കുന്നതിന് പുതിയ മാര്‍ഗമായിരിക്കും ഉപയോഗിക്കുക. ഇറ്റലിയിലെപ്പോലെ ഇലക്ട്രിസിറ്റി ബില്ലിനൊപ്പം ലൈസന്‍സ് ഫീസ് അടയ്ക്കാനുള്ള സൗകര്യവും പരിശോധിച്ച് വരികയാണ്.

ആര്‍ടിഇ യെ സംരക്ഷിക്കാന്‍ അഞ്ച് വര്‍ഷ കര്‍മ്മപദ്ധതികള്‍ക്കാണ് തുടക്കമിട്ടിരിക്കുന്നത്. മൗണ്ട് റോസിലെ 9 ഏക്കര്‍ സ്ഥലവില്‍പ്പനയുടെ ലഭിച്ച തുക ആര്‍ടിഇ യില്‍ പുതിയ സാങ്കേതിക വിദ്യകള്‍ കൊണ്ടുവരാനായി ചിലവാക്കുമെന്നും ഫോര്‍ബ്സ് അറിയിച്ചു.

Share this news

Leave a Reply

%d bloggers like this: