വിമാന ജീവനക്കാരനെ മര്‍ദിച്ച എം.പിക്ക് അഞ്ച് വിമാനക്കമ്പനികളുടെ വിലക്ക്

വിമാനത്തില്‍ എയര്‍ ഇന്ത്യ ജീവനക്കാരനെ ചെരിപ്പൂരി അടിച്ച ശിവസേന എം.പി രവീന്ദ്ര ഗെയ്ക്ക്വാദിന് ഫെഡറേഷന്‍ ഓഫ് ഇന്ത്യന്‍ എയര്‍ലൈന്‍സിന്റെ(എഫ്.ഐ .എ) വിലക്ക്. എയര്‍ ഇന്ത്യക്ക് പിന്നാലെയാണ് എയര്‍ലൈന്‍ ഫെഡറേഷനും രവീന്ദ്ര ഗെയ്ക്ക് വാദിന് വിലക്ക് ഏര്‍പ്പെടുത്തിയത്.

ജെറ്റ് എയര്‍വേസ്, ഇന്‍ഡിഗോ, സ്‌പൈസ് ജെറ്റ്, ഗോ എയര്‍, എന്നീ വിമാനക്കമ്പനികള്‍ ഫെഡറേഷനില്‍ അംഗങ്ങളാണ്. വിലക്ക് ഏര്‍പ്പെടുത്തിയതോടെ എയര്‍ ഇന്ത്യയെക്കൂടാതെ ഈ നാല് കമ്പനികളുടെ വിമാനങ്ങളിലും ഗെയ്ക്ക്വാദിന് യാത്രചെയ്യാനാവില്ല. ഗെയ്ക്ക്വാദിന്റെ വിമാനയാത്രകള്‍ക്ക് അടിയന്തിര വിലക്ക് ഏര്‍പ്പെടുത്തിയതായി ഫെഡറേഷന്‍ പ്രസ്താവനയില്‍ അറിയിച്ചു.

എഫ്.ഐ എ. വിലക്ക് ഏര്‍പ്പെടുത്തിയതിനെ തുടര്‍ന്ന് ഗെയ്ക്ക്വാദ് ബുക്ക് ചെയ്ത ഡല്‍ഹി-പുണെ ടിക്കറ്റ് ഇന്‍ഡിഗോ എയര്‍ലൈന്‍സ് റദ്ദാക്കി. എയര്‍ ഇന്ത്യ കരിമ്പട്ടികയില്‍ പെടുത്തിയതിനെ തുടര്‍ന്നാണ് ഗെയ്ക്ക്വാദ് ഇന്‍ഡിഗോയില്‍ ടിക്കറ്റ് ബുക്ക് ചെയ്തത്. ഡല്‍ഹിയില്‍ നിന്ന് പുണെയിലേക്ക് എയര്‍ ഇന്ത്യയില്‍ തന്നെയാണ് ടിക്കറ്റ് ബുക്ക് ചെയ്തിട്ടുള്ളതെന്നും അത് റദ്ദാക്കി മറ്റു വിമാനങ്ങളില്‍ യാത്ര ചെയ്യില്ലെന്നും ഗെയിക് വാദ് നേരത്തെ വ്യക്തമാക്കിയിരുന്നു. എന്നാല്‍ സംഭവത്തില്‍ ഒരിക്കല്‍ പോലും ഖേദപ്രകടനം നടത്താത്തതിന്റെ പശ്ചാത്തലത്തിലാണ് കര്‍ശന നടപടി എയര്‍ ഇന്ത്യ കൈക്കൊണ്ടത്.

കഴിഞ്ഞ രാവിലെ പൂണെയില്‍ നിന്നും ഡല്‍ഹയിലേക്ക് തിരിച്ച വിമാനത്തിലാണ് ഗെയിക്വാദ് എയര്‍ ഇന്ത്യ മാനേജറെ മര്‍ദിച്ചത്. ബിസിനസ് ക്ലാസ് ടിക്കറ്റ് അനുവദിച്ചില്ല എന്നാരോപിച്ചായിരുന്നു ഗെയിക്വാദിന്റെ മര്‍ദനം. എന്നാല്‍ വിമാനത്തില്‍ ഇകണോമിക് കളാസ് മാത്രമാണുള്ളതെന്ന് നേരത്തെ അറിയിച്ചിരുന്നതായി ജീവനക്കാരന്‍ വ്യക്തമായി. തുടര്‍ന്ന് ഇയാളുമായി തര്‍ക്കിക്കുകയും രോഷാകുലനായ എം.പി ചെരുപ്പൂരി നിരവധി തവണ മര്‍ദിക്കുകയുമായിരുന്നു.

 

 
എ എം

Share this news

Leave a Reply

%d bloggers like this: