പുത്തന്‍ 50 യൂറോ നോട്ടുകള്‍ അടുത്താഴ്ച സെന്‍ട്രല്‍ ബാങ്ക് പുറത്തിറക്കും

50 യൂറോയുടെ കെട്ടു മട്ടും മാറി പുതുമുഖവുമായി പുറത്തിറങ്ങാന്‍ പോകുന്നു. യൂറോപ്പിന്റെ മോണിട്ടറി അഥോറിറ്റിയായ യൂറോപ്യന്‍ സെന്‍ട്രല്‍ ബാങ്കാണ് (ഇസിബി) നോട്ടു പുറത്തിറക്കുന്നത്. അടുത്താഴ്ച മുതല്‍ നോട്ട് വിപണയിലെത്തും. ഗ്രീക്ക് പുരാണവുമായി ബന്ധപ്പെട്ട ചിത്രത്തോടെ ആലേഖനം ചെയ്യുന്ന നോട്ട് ‘യൂറോപ്യന്‍ സീരീസ്’ എന്നറിയപ്പെടും.

കള്ളനോട്ടുകളെ പരാജയപ്പെടുത്താന്‍ പുതിയ വാട്ടര്‍മാര്‍ക്കോടുകൂടി, യൂറോയുടെ 5, 10, 20 നോട്ടുകള്‍ ഇസിബി നേരത്തെ പുറത്തിറക്കിയിരുന്നു. യൂറോസോണില്‍നിന്നു തന്നെ ഉണ്ടാവുന്ന കള്ളനോട്ടുകള്‍ യഥാര്‍ഥ നോട്ടുകളുടെ വിശ്വാസ്യതയെത്തന്നെ ചോദ്യംചെയ്ത സാഹചര്യത്തിലാണ് 50 ന്റെ പുതിയ നോട്ടുകള്‍ പുതിയ രൂപവും ഭാവവും വരുത്തുന്നത്.

നേരത്തേ 20 യൂറോ നോട്ടില്‍ ഉപയോഗിച്ച പോര്‍ട്രെയിറ്റ് വിന്‍ഡോ രേഖാചിത്രമായിരിക്കും പുതിയ 50 യൂറോ നോട്ടിന്റെ പ്രധാന സവിശേഷത. കറന്‍സി നോട്ട് വെളിച്ചത്തിനു നേരെ പിടിക്കുമ്പോള്‍ വിന്‍ഡോയുടെ മുകളില്‍ ഗ്രീക്ക് ഐതിഹ്യത്തിലെ യൂറോപ്പയുടെ ചിത്രം തെളിയും. നോട്ടിന്റെ മുന്‍ഭാഗത്ത് ഒരു എമറാള്‍ഡ് നമ്പറും രേഖപ്പെടുത്തിയിട്ടുണ്ട്. ഈ രണ്ട് പ്രത്യേകതകള്‍ കള്ളനോട്ടുകളെ തടയാന്‍ പര്യാപ്തമാകുമെന്നാണ് പ്രതീക്ഷ.

100, 200 എന്നീ മൂല്യങ്ങളുള്ള നോട്ടുകളും വിപണിയിലുണ്ട്. നിലവിലുള്ള 500 ന്റെ യൂറോ നോട്ടുകള്‍ പിന്‍വലിക്കാനും നേരത്തെ നിയമം കൊണ്ടുവന്നിരുന്നു. പുതിയ നോട്ടിന്റെ വ്യാജ പതിപ്പ് നിര്‍മ്മിക്കുക അത്ര എളുപ്പമല്ലെന്നാണ് അധികൃതരുടെ വിശദീകരണം. പുതിയ നോട്ടുകള്‍ ഇറങ്ങിയാലും പഴയ 50 യൂറോ നോട്ടുകള്‍ക്ക് വിനിമയ സാധുത ഉണ്ടായിരിക്കുമെന്നും അവര്‍ അറിയിച്ചു.

https://youtu.be/CpT9cHeAMa8

 

എ എം

Share this news

Leave a Reply

%d bloggers like this: