വീട് എന്ന സ്വപ്നത്തിനു മങ്ങലേല്‍ക്കുന്നു: ഡബ്ലിനില്‍ വില നിയന്ത്രണാതീതം

ഡബ്ലിന്‍: വീട് വാങ്ങാന്‍ തയാറെടുക്കുന്നവര്‍ക്ക് അത്ര ശുഭകരമല്ല ജനുവരി മുതല്‍ മാര്‍ച്ച് വരെയുള്ള മൂന്നുമാസക്കാലത്തെ ഭവന വിലയിലുണ്ടായ മാറ്റം. വീട് വാങ്ങാന്‍ ഒരുങ്ങുന്നവര്‍ സാമ്പത്തികമായി സജ്ജരാണെങ്കില്‍ മാത്രം വീട് വാങ്ങാന്‍ തടസമുണ്ടാവില്ല. അയര്‍ലണ്ടില്‍ നഗരങ്ങളില്‍ മാത്രമല്ല. ഗ്രാമ പ്രദേശങ്ങളിലും വില നാള്‍ക്കുനാള്‍ വര്‍ധിക്കുകയാണ്. ഇടത്തരം വരുമാനമുള്ളവര്‍ സ്വന്തമായി വീട് വാങ്ങുന്നതില്‍ നിന്നും ഈ വര്‍ഷം വിട്ടു നില്‍ക്കുന്നതായിരിക്കും നല്ലതെന്നു സെന്‍ട്രല്‍ ബാങ്കും നിര്‍ദ്ദേശിക്കുന്നു.

ഡബ്ലിനില്‍ മൂന്നുമാസങ്ങള്‍ക്കിടയില്‍ ഭവന വില നിരക്ക് 3 .5 ശതമാനം ആയി ഉയര്‍ന്നിരിക്കുകയാണ്. ഈ സമയത്തിനിടയില്‍ 15 ,000 യൂറോ വില വര്‍ദ്ധിച്ച് വെറും മൂന്നു ബെഡ്റൂമുകളുള്ള ശരാശരി വീട് ലഭിക്കാന്‍ 400 ,000 യൂറോ വേണം. ഈ വിലയില്‍ തന്നെ കുതിപ്പ് തുടര്‍ന്നുകൊണ്ടിരിക്കുയാണ് ഇപ്പോള്‍. കോര്‍ക്കില്‍ ശരാശരി വീടുകള്‍ക്ക് 3 .4 ശതമാനം വര്‍ദ്ധിച്ച് 305 ,000 യൂറോയാണ് നല്‍കേണ്ടി വരിക. ഗാള്‍വേയിലെ ഇതേ തരത്തിലുള്ള വീടിനു 2 .1 ശതമാനം വര്‍ദ്ധിച്ച് 132 ,000 യൂറോ ആയി മാറിയപ്പോള്‍, ലീമെറിക്കില്‍ 0 .6 ശതമാനം വര്‍ദ്ധിച്ച് ശരാശരി വീടുകള്‍ക്ക് 178 , 000 യൂറോയില്‍ എത്തിനില്‍ക്കുന്നു.

ദി റിയല്‍ എസ്റ്റേറ്റ് അലയന്‍സ് നടത്തിയ സര്‍വേ പ്രകാരം ഭവന വില നിയന്ത്രണാതീതമാണെന്നു കണ്ടെത്തുകയായിരുന്നു. ഹെല്പ് ടു ബൈ സ്‌കീം പ്രകാരം വീട് വാങ്ങുന്നവരുടെ എണ്ണം വര്‍ധിച്ചതാണ് വില കൂടിയതും ഭവന വിലയിലുണ്ടായ ഈ ചാഞ്ചാട്ടത്തിനും കാരണമായി ആര്‍.ഇ.എ യുടെ അസോസിയേഷന്‍ പ്രസിഡന്റ് മൈക്കല്‍ ഓ ഡോനോഗ് പറയുന്നു. പറയുന്നത്. ഭവന വിലയില്‍ കുതിച്ചുചാട്ടമുണ്ടായ മറ്റൊരു നഗരം കില്‍ക്കര്‍ണി ആണ്. ഇവിടെ ശരാശരി നിരക്ക് 15 .8 ശതമാനം ആണ് വര്‍ദ്ധനവ് രേഖപ്പെടുത്തിയത്. 190 ,000 യൂറോ എന്ന വീട് വില ഇപ്പോള്‍ 220 ,000 യൂറോയിലെത്തി നില്‍ക്കുന്നു.

അയര്‍ലന്‍ഡിലെ കുടിയേറ്റക്കാരെ സംബന്ധിച്ച് ഈ വാര്‍ത്ത അത്ര സന്തോഷകരമല്ല. കാരണം ഡബ്ലിനിലും കോര്‍ക്കിലുമുള്ള മലയാളി സമൂഹം ഉള്‍പ്പെടുന്ന കുടിയേറ്റക്കാരില്‍ ഭൂരിഭാഗം പേര്‍ക്കും ഈ വര്‍ഷവും വീടെന്ന സ്വപ്നം പൂവണിയാന്‍ സാധ്യത കുറവാണ്. ഈ വര്‍ഷം വീട് വില കുറയുകയും, പലിശ നിരക്ക് ഉയരുകയും ചെയ്യുമെന്ന സെന്‍ട്രല്‍ ബാങ്ക് പ്രവചനത്തിനു എതിരായാണ് ഇപ്പോള്‍ ഭവന വിലയില്‍ മാറ്റം സംഭവിച്ചുകൊണ്ടിരിക്കുന്നത്. ഇത് രണ്ടും കൂടുന്ന അവസ്ഥ ഒരു ശരാശരി വരുമാനക്കാരാണ് താങ്ങാനാവില്ല. മാത്രമല്ല ഐറിഷ് സാമ്പത്തിക മേഖയില്‍ പണപ്പെരുപ്പ നിരക്ക് ഉയരാനും ഈ അവസ്ഥ കാരണമാകും. അവശ്യ സാധനങ്ങളുടെ വിലയിലും ഇതിനു ആനുപാതികമായി ഉയര്‍ന്നേക്കും. 2008 -ല്‍ ഉണ്ടായ സാമ്പത്തിക മാന്ദ്യത്തില്‍ നിന്ന് കരകയറി വന്ന ഐറിഷ് ജനതക്കുമേലുള്ള മറ്റൊരു പ്രഹരമായിരിക്കും ഈ വിലവര്‍ദ്ധനവ്.

 

 

എ എം

Share this news

Leave a Reply

%d bloggers like this: