ഡബ്ലിനിലും, ലിമെറിക്കിലും അപസ്മാര മരുന്ന് മയക്കുമരുന്നായി ദുരുപയോഗപ്പെടുത്തുന്നതായി റിപ്പോര്‍ട്ട്

ഡബ്ലിന്‍: അപസ്മാരം, നാഡീ വേദന, ഉത്കണ്ഠ എന്നീ രോഗങ്ങള്‍ നിയന്ത്രിക്കാന്‍ ഡോക്ടര്‍മാര്‍ കുറിക്കുന്ന പ്രെഗബലിയോ എന്ന ഔഷധം മയക്കുമരുന്ന് ഉപയോഗിക്കുന്നവര്‍ ദുരുപയോഗം ചെയ്തു വരുന്നതായി പരാതി. ആരോഗ്യ വിദഗ്ദ്ധരുടെ നിര്‍ദ്ദേശം കൂടാതെ ലീമെറിക്കിലും, ഡബ്ലിനിലും കഴിഞ്ഞ മൂന്നു മാസത്തിനിടയില്‍ മയക്കുമരുന്നായി ഈ മരുന്ന് ഉപയോഗിച്ച് വരുന്നുണ്ട്. ഓണ്‍ലൈന്‍ വഴിയും പ്രാദേശികമായും ഇവ വന്‍തോതില്‍ ലഭ്യമാണെന്നത് ദുരുപയോഗത്തിനു പ്രധാന കാരണമായി ചൂണ്ടിക്കാണിക്കപ്പെടുന്നു. മയക്കുമരുന്നിന്റെ അതെ മയക്കം ലഭിക്കുന്ന പ്രെഗബലിയോ, ഗാബിബിഎസ്, ബഡ്വെയസേര്‍സ്, ബഡ്‌ലൈറ്റ് എന്ന പേരിലും വിലക്കപെടുന്നുണ്ട്.

അന ലിഫി ഡ്രഗ് പ്രോജക്ടിന്റെ ഭാഗമായവരാണ് ഈ ഔഷധം ദുരുപയോഗം ചെയ്യപെടുന്നതായി കണ്ടെത്തിയത്. ഡബ്ലിനിലും, ലീമെറിക്കിലും ഇത് വ്യാപകമായി ഉപയോഗിക്കുന്നുവെന്ന് അന അന ലിഫി ജീവനക്കാരില്‍ ഒരാളായ ടോണി ദാഫിന്‍ പറയുന്നു. 2014 -ല്‍ പ്രെഗബലിന്റെ ദുരുപയോഗം നാഷണല്‍ ഡ്രഗ് ട്രീറ്റ്‌മെന്റ് സെന്ററിന്റെ ഡ്രഗ് അനാലിസിസ് ലബോറട്ടറിയും കണ്ടെത്തിയിരുന്നു.

ഈ മരുന്ന് നിയന്ത്രണമില്ലാതെ ഉപയോഗിക്കുന്നത് ഛര്‍ദ്ദി, തലകറക്കം, മാനസിക രോഗം തുടങ്ങിയ പ്രശ്‌നങ്ങള്‍ക്ക് വഴിവയ്ക്കും. സ്ഥിരമായി ഉപയോഗിക്കുന്നവര്‍ പെട്ടെന്ന് മരുന്ന് ഉപയോഗം നിര്‍ത്തിയാലും ഗുരുതരമായ പ്രത്യാഘാതങ്ങള്‍ ഉണ്ടാകും. ഇതിനെതിരെ ശക്തമായ ബോധവത്കരണ പരിപാടി നടത്താന്‍ ഒരുങ്ങുകയാണ് ആരോഗ്യ വകുപ്പ്. ഈ മരുന്നിനു അടിമകളാകുന്നത് വഴി നിരവധിപേര്‍ ഓരോ വര്‍ഷവും മരണത്തിനു കീഴടങ്ങുന്നുമുണ്ട്.

 
എ എം

Share this news

Leave a Reply

%d bloggers like this: