ഒരു മിനുട്ടില്‍ അഞ്ച് ബര്‍ഗറുകള്‍ അകത്താക്കിയ 24 കാരന് ഗിന്നസ് റെക്കോര്‍ഡ്

ഒരു മിനുട്ടില്‍ 107 ഗ്രാമിന്റെ അഞ്ച് ബര്‍ഗറുകള്‍ അകത്താക്കിയ ഇരുപത്തിനാലുകാരന് ഗിന്നസ് റെക്കോര്‍ഡ്. ഫിലിപ്പീന്‍ യുവാവായ ഫ്രാന്‍സിസ്‌കൊയാണ് ഗിന്നസ് റെക്കോര്‍ഡ് നേടിയെടുത്തത്.

ഫിലിപ്പീന്‍സിലെ മെട്രോ മാനിലയില്‍ ഉള്ള പാസേയ് സിറ്റിയിലെ സാര്‍ക്ക് ബെര്‍ഗേഴ്സില്‍ സംഘടിപ്പിച്ച മത്സരത്തില്‍ 12 ഇഞ്ച് വലിപ്പമുള്ള പിസ 23.62 സെക്കന്റിനുള്ളില്‍ കഴിച്ച് റെക്കോര്‍ഡ് നേടിയ കെല്‍വിന്‍ സാര്‍ക്മാന്‍ മെഡീനയെയാണ് ഫാന്‍സിസ്‌കൊ പരാജയപ്പെടുത്തിയത്.

മത്സരാര്‍ത്ഥികള്‍ ഒരു സമയം ഒരു ബര്‍ഗര്‍ മാത്രമെ കഴിക്കാന്‍ പാടുള്ളുവെന്നായിരുന്നു മത്സരത്തിന്റെ നിബന്ധന. ബര്‍ഗര്‍ കഴിക്കുക വെള്ളം കുടിയ്ക്കുക, വീണ്ടും ബര്‍ഗര്‍ കഴിച്ച് വെള്ളം കുടിയ്ക്കുക എന്നതായിരുന്നു മത്സരം.

യൂട്യൂബില്‍ അപ് ലോഡ് ചെയ്ത ഫ്രാന്‍സിസ്‌കൊ ബര്‍ഗര്‍ കഴിക്കുന്നതിന്റെ വീഡിയോ സോഷ്യല്‍ മീഡിയയില്‍ വൈറലായിക്കഴിഞ്ഞു.

 
ഡികെ

Share this news

Leave a Reply

%d bloggers like this: