ഗോല്‍വെ ഇന്ത്യന്‍ കള്‍ചറല്‍ കമ്മ്യൂണിറ്റിയുടെ നേതൃത്വത്തില്‍ കൗമാരക്കാര്‍ക്കായി വ്യക്തി വികസന സെമിനാര്‍

ഗോള്‍വേ: ഗോല്‍വെ ഇന്ത്യന്‍ കള്‍ചറല്‍ കമ്മ്യൂണിറ്റിയുടെ നേതൃത്വത്തില്‍ അയര്‍ലണ്ടിലെ ഇന്ത്യന്‍ കൗമാരക്കാര്‍ക്കായി വ്യക്തി വികസന സെമിനാര്‍ സംഘടിപ്പിക്കുന്നു. ഏപ്രില്‍ 22 ശനിയാഴ്ച 10 മുതല്‍ വൈകിട്ട് നാല് വരെയാണ് ക്യാമ്പ്. ഈ മേഖലയില്‍ ഇരുപതിലധികം വര്‍ഷത്തെ പരിചയമുള്ള അലന്‍ ഡോണഗ് എന്ന ഐറിഷ് വിദഗ്ധന്‍ ആണ് ക്യാമ്പ് നയിക്കുന്നത്. 12 മുതല്‍ 18 വയസു വരെ പ്രായമുള്ളവര്‍ക്കാണ് ക്യാമ്പ്. കൗമാരത്തില്‍ നമ്മുടെ കുട്ടികള്‍ നേരിടുന്ന വിവിധ പ്രശ്‌നങ്ങളെ എങ്ങിനെ നേരിടാമെന്നത് പ്രധാന വിഷയമായി വളരെ രസകരമായ രീതിയില്‍ കുട്ടികള്‍ക്ക് ഒട്ടും തന്നെ സമ്മര്‍ദ്ദമില്ലാതെ അവതരിപ്പിക്കപ്പെടും. കൂടുതല്‍ ആത്മവിശ്വാസത്തോടെ എങ്ങിനെ ആശയ സംവേദനം നടത്താമെന്നും, ലക്ഷ്യത്തില്‍ എത്താനുമുള്ള ടിപ്പുകളെ കുറിച്ചും ക്‌ളാസ്സുകള്‍ എടുക്കപെടും. സെമിനാറില്‍ പങ്കെടു ക്കുന്നതിനു താല്പര്യമുള്ളവര്‍ താഴെ കൊടുത്തിരിക്കുന്ന ഫോണ്‍ നമ്പറുകളില്‍ ബന്ധപ്പെടേണ്ടതാണ്.

0877765728 (ജോസഫ് തോമസ്)
0879443373 ( ജോമിത് സെബാസ്റ്റ്യന്‍)

Share this news

Leave a Reply

%d bloggers like this: