മലയാളിയായ പുരോഹിതനെ ആക്രമിച്ച പ്രതികളെ പിടികൂടാനാകതെ ഗാര്‍ഡാ. പ്രതിക്ഷേധം പുകയുന്നു

മലയാളിയായ പുരോഹിതനെ ആക്രമിച്ച പ്രതികളെ പിടികൂടാനാകതെ ഗാര്‍ഡാ. പ്രതിക്ഷേധം പുകയുന്നു

കില്‍ഡയര്‍:മലയാളിയായ ഫാ: മാനുവല്‍ ആക്രമണത്തെ തുടര്‍ന്ന് ആശുപത്രിയില്‍.ഇന്നലെ വൈകിട്ട് കില്‍ഡയറിലെ തന്റെ ആശ്രമത്തില്‍ നിന്ന് നടക്കാന്‍ ഇറങ്ങിയ ഇദ്ദേഹത്തെ ഏതാനും സ്വദേശ വാസികളായ യുവാക്കള്‍ അതി ക്രൂരമായി ആക്രമിക്കുകയായിരുന്നു.നിലത്ത് വീണ്സഹായത്തിനായി കേണ പുരോഹിതനെ പിന്നിടാണ്നേസ് ആശുപത്രിയില്‍ പ്രവേശിപ്പിച്ചത്. ആശുപത്രിയില്‍ എത്തിച്ചത്.ഒരു കാരണവുമില്ലാതെ എതിരെ നടന്നു വന്ന പുരോഹിതനെ ക്രൂരമായി ആക്രമിച്ച സംഘത്തെ പിടികൂടുവാനായി ഗാര്‍ഡായ്ക്ക് ഇതുവരെ സാധിച്ചിട്ടില്ല എന്നാണ് സൂചന.

എറണാകുളം ഫോര്‍ട്ട് കൊച്ചി സ്വദേശിയായ ഫാ:മാനുവലിന് ആക്രമണത്തില്‍ മുഖത്തും കണ്ണിനും പരിക്കേറ്റിട്ടുണ്ട്.വിശുദ്ധ വാരവുമായി ബന്ധപ്പെട്ട് ധ്യാനത്തിനുള്ള ഒരുക്കത്തിലായിരുന്നു ആശ്രമത്തിലെ പുരോഹിതര്‍. കില്‍ഡയറില്‍ പുരോഹിതര്‍ ഇല്ലാത്തതിനെ തുടര്‍ന്ന് മലയാളി പുരോഹിതര്‍ക്ക് കൈമാറിയ കാര്‍മലേറ്റ് ആശ്രമത്തിന്റെ ചുമതലയിലായിരുന്നു ഫാ:മാനുവല്‍

ആക്രമണത്തിന്റെ തീവ്രതയില്‍ കൂടുതല്‍ ശക്തനാകുന്നു. പീഢാനുഭ കാലത്തെ പരീക്ഷണം: ഫാ:മാനുവല്‍

Share this news

Leave a Reply

%d bloggers like this: