ആക്രമണത്തിന്റെ തീവ്രതയില്‍ കൂടുതല്‍ ശക്തനാകുന്നു. പീഢാനുഭ കാലത്തെ പരീക്ഷണം: ഫാ:മാനുവല്‍

കില്‍ഡയര്‍:തനിക്ക് ലഭിക്കുന്ന പീഡകള്‍ സുവിശേഷ വേലയ്ക്ക് കൂടുതല്‍ തന്നെ ശക്തനാക്കുന്നുവെന്ന് ഫാ:മാനുവല്‍.തനിക്ക് ലഭിച്ച പീഢകള്‍ ക്രിസ്തു വേല ചെയ്യുന്നതിനുള്ള വഴികളിലെ പരീക്ഷണങ്ങളാണന്ന ഉറച്ച വിശ്വാസത്തിലാണദ്ദേഹം.

ഇന്നലെ രാത്രി ഏകദേശം 10 മണിയോടെ ആശ്രമത്തിനോടു ചേര്‍ന്നുള്ള ദേവാലയത്തില്‍ നിന്ന് ജപമാലയും ചൊല്ലി പുറത്തേക്ക് ഇറങ്ങി നടന്ന പുരോഹിതനെ 20 നോട് സമീപം പ്രായം വരുന്ന2 പേര്‍ എതിരേ വന്ന് ആക്രമിക്കുകയായിരുന്നു.മുഖത്ത് ആക്രമിച്ച അക്രമികള്‍ ഇടയ്ക്കിടെ ചീത്ത വിളിക്കുകയും ചെയ്തു വെത്രേ.

എന്നാല്‍ സമീപ വാസികള്‍ തങ്ങളോട് ഏറ്റവും മികച്ച രീതിയിലും അനുകമ്പയിലും പെരുമാറുമ്പോള്‍ ഇത്തരത്തിലുള്ള പെരുമാറ്റം ആരാണ് ചെയ്തതെന്ന് അറിയില്ല, ഫാ:മാനുവല്‍ റോസ് മലയാളത്തോട് പറഞ്ഞു.

പുരോഹിതനാണന്ന് പറഞ്ഞപ്പോള്‍ ”വാട് ഫ……ങ് പ്രീസ്റ്റ്” എന്ന ചീത്ത വിളിച്ച് അക്രമികളില്‍ ഒരാള്‍ തന്റെ നെഞ്ചില്‍ ആഞ്ഞു ചവിട്ടിയതോടെ നിലത്ത് വീണുപോയി.തുടര്‍ന്ന് അതു ക്രൂരമായി നിലത്തിട്ട് ചവിട്ടുകയും ഇടിക്കുകയും ചെയ്ത അക്രമികള്‍ എല്ലാം അവസാനിപ്പിച്ച് പോകുമ്പോള്‍ തീരെ അവശനായിരുന്നു ഫാ:മാനുവല്‍.

എന്നാല്‍ ആശുപത്രിയില്‍ നിന്ന് ഡിസ്ചാര്‍ജ്ജ് വാങ്ങിയ ഫാ:മാനുവല്‍ ഇന്ന് വൈകിട്ട് നടക്കുന്ന പ്രാര്‍ത്ഥയുടെ ഒരുക്കങ്ങള്‍ നടത്തുവാനുള്ള തിര്‍ക്കിലാണ്.ഇതേ സമയം, യുവാക്കളുടെ ലക്ഷ്യം മോഷണമല്ല എന്ന് പറയുന്ന ഫാ:മാനുവല്‍ ഒരു പക്ഷേ ദൈവം തരുന്ന പരീക്ഷണങ്ങളായാണ് ഇതിനെ കാണുന്നത്. അറോടും പരിഭവം ഇല്ലാതെ, പരാതികള്‍ ഇല്ലാതെ മാനുവല്‍ അച്ചന്‍ തന്റെ ദൈവ വേലയില്‍ വീണ്ടും വ്യാപൃതനാകാനുള്ള ഒരുക്കത്തിലാണ്.

ഫോര്‍ട്ട് കൊച്ചി, കുമ്പളങ്ങി സ്വദേശിയാണ് ഫാ:മാനുവല്‍.

മലയാളിയായ പുരോഹിതനെ ആക്രമിച്ച പ്രതികളെ പിടികൂടാനാകതെ ഗാര്‍ഡാ. പ്രതിക്ഷേധം പുകയുന്നു

Share this news

Leave a Reply

%d bloggers like this: