ഐ.എന്‍.എം.ഒ സമരങ്ങള്‍ ഒത്തുതീര്‍പ്പില്‍: മലയാളി നേഴ്സുമാര്‍ക്കും അവസരം ലഭിക്കും

ഡബ്ലിന്‍: ഐറിഷ് നേഴ്‌സിങ് ആന്‍ഡ് മിഡ് വൈഫ്സ് ഓര്‍ഗനൈസേഷന്‍ ആരോഗ്യവകുപ്പുമായി നടത്തിയ ചര്‍ച്ച വിജയിച്ചതിനെ തുടര്‍ന്ന് സമരപരിപാടിയുമായി മുന്നോട്ട് പോകില്ലെന്ന് ഐ.എന്‍.എം.ഒ അറിയിച്ചു. ആരോഗ്യ വകുപ്പുമായി ചേര്‍ന്ന് നടത്തിയ ചര്‍ച്ച വിജയിച്ചതിനെ തുടര്‍ന്നാണ് ഈ നടപടി. ആരോഗ്യ വകുപ്പുമായി ചേര്‍ന്ന് നടത്തിയ ചര്‍ച്ചയില്‍ നേഴ്‌സിങ് മേഖലയില്‍ റിക്രൂട്ട്‌മെന്റുകള്‍ പെട്ടെന്ന് നടത്തുമെന്ന കാര്യത്തില്‍ ധാരണയായി.

ഐ.എം.എം.ഒ-യുടെ ആവശ്യങ്ങളും അവകാശങ്ങളൂം സംരക്ഷിക്കപ്പെടുന്ന തരത്തിലുള്ള തീരുമാനങ്ങളാണ് നടപ്പാക്കിയതെന്ന് ചര്‍ച്ചക്ക് ശേഷം ആരോഗ്യ മന്ത്രി സൈമണ്‍ ഹാരിസ് പത്രക്കുറിപ്പിലൂടെ വ്യക്തമാക്കി. കരാര്‍പ്രകാരം വന്ന നിര്‍ദ്ദേശങ്ങള്‍ അനുസരിച്ച് 1200 മിഡ്വൈഫ്സിനെയും, നേര്‌സുമാരെയും ഉടന്‍ നിയമിക്കും. ഈ വര്‍ഷം അവസാനത്തേക്ക് 37000 പേരെ മൊത്തമായി നിയമിക്കാനാണ് ധാരണ.

ആരോഗ്യ വകുപ്പിന്റെ റിക്രൂട്‌മെന്റ് രജിസ്റ്ററിലുള്ള 2016-17 വര്‍ഷത്തില്‍ നേഴ്‌സിങ് ബിരുദം നേടിയവരെ സ്ഥിരപ്പെടുത്തും. പുറം രാജ്യങ്ങളിലുള്ള ഐറിഷ് നേഴ്സുമാരെ പ്രത്യേകിച്ച് യു.കെയില്‍ ഉള്ളവരെ രാജ്യത്തേക്ക് തിരിച്ച് എത്തിക്കാന്‍ ഇവരുടെ ആനുകൂല്യങ്ങള്‍ വര്‍ദ്ധിപ്പിക്കും. വിരമിക്കുന്ന സമയത്ത് നേഴ്സുമാര്‍ക്ക് ആകര്‍ഷകമായ സാമ്പത്തിക പാക്കേജ്, സീനിയര്‍ സിറ്റിസന്‍സിനെ പരിചരിക്കുന്നവര്‍ക്ക് പ്രീമീയം പേയ്മെന്റുകള്‍ എന്നിവ ലഭ്യമാക്കും. ഇതോടൊപ്പം വിദേശ്യ രാജ്യങ്ങളില്‍ നിന്നുള്ള ആരോഗ്യ പ്രവര്‍ത്തകരെ അയര്‍ലണ്ടിലെത്തിക്കാന്‍ വിദേശ മന്ത്രാലയവും ആരോഗ്യവകുപ്പും ചര്‍ച്ചകള്‍ ആരംഭിച്ചു കഴിഞ്ഞു.

കേരളത്തില്‍ നേഴ്‌സിങ് രജിസ്ട്രേഷന്‍ നേടിയ മലയാളി നേഴ്സുമാര്‍ക്ക് ഏറെ പ്രയോജനപ്രദമായിരിക്കും ഈ തീരുമാനങ്ങള്‍. അയര്‍ലണ്ടിലെ നേഴ്‌സിങ് മേഖലയെ ഉടച്ച് വാര്‍ക്കുന്ന പ്രഖ്യാപനങ്ങളും പദ്ധതികളും നടപ്പില്‍ വരുത്താന്‍ തയ്യാറെടുക്കുന്ന ആരോഗ്യ വകുപ്പിന്റെ പ്രവര്‍ത്തനം നടപ്പിലായാല്‍ ഇന്ത്യ ഉള്‍പ്പെടുന്ന വിദേശ രാജ്യത്തില്‍ നിന്നും സ്ഥിരജോലി ലഭിച്ചാല്‍ മികച്ച സാമ്പത്തിക ഭദ്രത നേടാനും, കരിയറില്‍ ഉയരങ്ങള്‍ കീഴടക്കാനും മലയാളി നേഴ്സുമാര്‍ക്കും അവസരം ലഭിക്കും.

 

 
എ എം

Share this news

Leave a Reply

%d bloggers like this: