രോമക്കുപ്പായങ്ങള്‍ വാങ്ങുന്നവര്‍ ജാഗ്രതൈ! ഓണ്‍ലൈനില്‍ വ്യാജന്‍ സുലഭം..

ഡബ്ലിന്‍: ഓണ്‍ലൈനില്‍ വ്യാജ രോമക്കുപ്പായങ്ങള്‍ വ്യാപകമാകുന്നതായി പരാതി. മുയല്‍, പട്ടി, നീര്‍നായ, പൂച്ച തുടങ്ങിയ ജന്തുക്കളുടെ രോമം വസ്ത്ര നിര്‍മ്മാണത്തില്‍ ഉപയോഗിച്ചത് പിടിക്കപ്പെട്ടിരുന്നു. യു.കെയിലെ ഹായ് സ്ട്രീറ്റ് സ്റ്റോറില്‍ സംശയ ദൃഷ്ടിയാല്‍ പരിശോധിച്ച വസ്ത്രങ്ങളിലാണ് ഇത് കണ്ടെത്തിയത്. സൗത്ത് ഡബ്ലിനിലെ ഹൌസ് ഓഫ് ഫ്രേസറിന്റെ ഡാന്ദ്രം ടൌണ്‍ ഷോപ്പിംഗ് സെന്ററിലും ഈ കൃത്രിമ വസ്ത്രങ്ങള്‍ കണ്ടെത്തുകയുണ്ടായി.

തുകല്‍ ഉത്പന്നങ്ങളിലെല്ലാം ഇത്തരം ജീവികളുടെ തൊലികളും, രോമങ്ങളും ഉപയോഗിക്കുന്നുണ്ട്. മൃഗ സംരക്ഷ സംഘടനകള്‍ ഐറിഷുകാരോട് വസ്ത്രങ്ങളോ, ലെതര്‍ വസ്തുക്കളോ വാങ്ങുമ്പോള്‍ ജാഗ്രത പുലര്‍ത്താന്‍ നിര്‍ദ്ദേശിച്ചു കഴിഞ്ഞു. ബ്രാന്‍ഡുകളുടെ പേരുവിവരങ്ങള്‍ നല്‍കിയാണ് ഇവ ഉയര്‍ന്ന വിലക്ക് വില്‍ക്കുന്നത്.

തണുപ്പ് രാജ്യങ്ങളില്‍ രോമ വസ്ത്രങ്ങള്‍ ഉണ്ടാക്കാന്‍ ഉപയോഗിക്കുന്ന മൃഗ രോമങ്ങള്‍ എടുക്കുന്നതിന് നിയമങ്ങളും നിയന്ത്രണങ്ങളുമുണ്ട്. മൃഗങ്ങള്‍ക്ക് ഒരു തരത്തിലും ശാരീരിക ബുദ്ധിമുട്ട് ഉണ്ടാക്കാതെ വേണം ഇവ ശരീരത്തില്‍ നിന്നും വെട്ടിയെടുക്കേണ്ടത്. ഈ നിയമം കാറ്റില്‍പറത്തി ഇവയെ കൊന്ന് രോമവും തൊലിയും എടുക്കുന്ന പൈശാചിക രീതി വസ്ത്ര നിര്‍മ്മാണ ശാലകള്‍ നിര്‍ത്തണമെന്ന് മൃഗ സംഘടനകള്‍ ആവശ്യപ്പെട്ടിരിക്കയാണ്.

എ എം

Share this news

Leave a Reply

%d bloggers like this: