പ്രധാനമന്ത്രിയുടെ ഓഫീസിനു മുന്നില്‍ ഐറിഷ് പോസ്റ്റ്മാസ്റ്റര്‍മാരുടെ സമരം

ഡബ്ലിന്‍: രാജ്യത്തെ 600 പോസ്റ്റ് ഓഫീസുകള്‍ സംരക്ഷിക്കപ്പെടണമെന്ന് ആവശ്യപ്പെട്ടുകൊണ്ട് പോസ്റ്റ് മാസ്റ്റേഴ്‌സ് യൂണിയന്‍ പ്രധാന മന്ത്രിയുടെ ഓഫീസിനു മുന്നില്‍ സമരം ആരംഭിച്ചു. ബോബി കെറിന്റെ റിപ്പോര്‍ട്ട് പ്രകാരമുള്ള നഷ്ടത്തിലോടുന്ന 80 പോസ്റ്റ് ഓഫീസുകള്‍ മാത്രം അടച്ചുപൂട്ടി ബാക്കിയുള്ളവ നിലനിര്‍ത്തണമെന്നാണ് സമരക്കാരുടെ ആവശ്യം. ഗ്രാമീണ സാമ്പത്തിക മേഖലയെ സംരക്ഷിക്കാന്‍ വേണ്ട നടപടികള്‍ കമ്യൂണിക്കേഷന്‍ മിനിസ്റ്റര്‍ ടെന്നിസ് നോട്ടന്‍ എത്രയും പെട്ടെന്ന് നടപ്പില്‍ വരുത്തണമെന്ന് യൂണിയന്‍ അംഗം സീന്‍ മാര്‍ട്ടിന്‍ വ്യക്തമാക്കി.

ഗ്രാമീണ സേവന രംഗത്ത് ഒഴിച്ചുകൂടാനാവാത്തതാണ് പോസ്റ്റ് ഓഫിസുകള്‍. ഗ്രാമീണ മേഖലയില്‍ നിലനില്‍ക്കുന്ന ഈ സ്ഥാപനത്തിന്റെ സേവനങ്ങള്‍ വിപുലീകരിച്ച് അതൊരു അവശ്യ സേവന കേന്ദ്രമാക്കി മാറ്റുകയും വേണം. പോസ്റ്റ് ഓഫിസിന്റെ പ്രവര്‍ത്തനത്തില്‍ കാതലായ മാറ്റം വരുത്തി അതിനെ മികച്ച ഒരിടമായി മാറ്റുകയാണ് വേണ്ടത് അല്ലാതെ അടച്ചു പൂട്ടലല്ല എന്ന വാദം ഉയരുകയാണ്.

എ എം

Share this news

Leave a Reply

%d bloggers like this: