സൗത്ത് പാര്‍ക്ക് വികസനം ഗാല്‍വേയില്‍

ഗാല്‍വേ: ഗാല്‍വേയില്‍ സൗത്ത് പാര്‍ക്കും, കിങ്സ്റ്റന്‍ വിനോദ കേന്ദ്രവും ഒരുങ്ങുന്നു. സിറ്റി കൗണ്‍സിലിന്റെ നേതൃത്വത്തില്‍ ഇതിന്റെ രൂപ രേഖയും തയ്യാറാക്കി. എല്ലാ കാലാവസ്ഥയിലും ഉപയോഗിക്കാവുന്ന കളിക്കളങ്ങള്‍, ജിംനേഷ്യം ഉപകരണങ്ങള്‍ എന്നിവയാണ് പ്രധാന ആകര്‍ഷണം.

സൗത്ത് പാര്‍ക്കില്‍ കുട്ടികളുടെ കളിസ്ഥലം, സൈക്കിള്‍ സവാരിക്കാര്‍ക്കുള്ള വഴികള്‍, നടക്കാനുള്ള സൗകര്യങ്ങള്‍, പ്രളയക്കെടുതിയെ നേരിടാനുള്ള സജീകരണങ്ങളും ഈ പാര്‍ക്കുകളില്‍ ഒരുക്കുന്നുണ്ട്. കിങ്സ്റ്റന്‍ വികസനത്തിന്റെ ഭാഗമായി മണലില്‍ ഉണ്ടാക്കിയെടുത്ത ഹോക്കി പ്ലാറ് ഫോം ഏറെ ശ്രദ്ധിക്കപ്പെട്ടു.

കൗണ്‍സിലര്‍ പിയേഴ്‌സ് ഫ്‌ലാനെറി ഈ പദ്ധതിയെ സ്വാഗതം ചെയ്തു. എത്രയും പെട്ടെന്ന് പദ്ധതി പൂര്‍ത്തീകരിക്കുമെന്നു പ്രതീക്ഷിക്കപ്പെടുന്നു. ഗാല്‍വേക്കാര്‍ക്ക് ഒഴിവു സമയങ്ങള്‍ ചെലവിടാനും, സ്‌പോര്‍ട്‌സ് ഇനങ്ങളില്‍ പരിശീലനം നടത്താനും, കുട്ടികള്‍ക്ക് വിനോദത്തില്‍ ഏര്‍പ്പെടാനും ഈ പാര്‍ക്കുകള്‍ ഉപയോഗപ്രദമായേക്കും.

എ എം

Share this news

Leave a Reply

%d bloggers like this: