ദ്രോഗഡയില്‍ നടത്താനിരുന്ന നടന ഹാസ്യ രാഗോത്സവം റദ്ദു ചെയ്താതായി സംഘാടകര്‍

ദ്രോഗഡ : ഏപ്രില്‍ 18 ന് നടത്താന്‍ തീരുമാനിച്ചിരുന്ന നടന ഹാസ്യ രാഗോത്സവം മഴവില്‍ മനോരമയിലെ ഡി 3 ഡാന്‍സ് ജേതാക്കളായിരുന്ന അളിയന്‍സ് ടീമിലെ 7 പേരുടെ വിസ ലഭിക്കാത്ത സാഹചര്യത്തില്‍ റദ്ദു ചെയ്തതായി സംഘാടകര്‍ അറിയിച്ചു. പ്രോഗ്രാമിലെ ഏറ്റവും ശ്രെദ്ധേയമായ ഇനം നടത്താന്‍ കഴിയാത്ത സാഹചര്യത്തിലാണ് പ്രോഗ്രാം ക്യാന്‍സല്‍ ചെയ്യാന്‍ നിര്‍ബന്ധിതരായതെന്ന വിവരം അയര്‍ലണ്ടിലെ മുഴുവന്‍ മലയാളി സമൂഹത്തെയും ഖേദപൂര്‍വ്വം അറിയിക്കുന്നതായി അവര്‍ പറഞ്ഞു. കലാസ്വാദകര്‍ക്കുണ്ടായ ബുദ്ധിമുട്ടുകള്‍ക്ക് ക്ഷമചോദിക്കുന്നതോടൊപ്പം ചാര്‍ട്ട് ചെയ്തിരുന്നതിലും നല്ലൊരു കലാവിരുന്ന് എല്ലാ മലയാളികള്‍ക്കുമായി അധികം താമസിയാതെ തന്നെ ഒരുക്കുമെന്ന് സംഘാടകര്‍ അറിയിച്ചു. മലയാളി സമൂഹം ഒന്നടങ്കം ഈ പരിപാടിക്കു നല്‍കിയ സഹകരണത്തിന് ആത്മാര്‍ത്ഥമായ നന്ദി പറയുന്നതിനോടൊപ്പം തുടര്‍ന്നു വരുന്ന പരിപാടികളിലും സഹകരണം സ്‌നേഹപൂര്‍വ്വം അഭ്യര്‍ത്ഥിക്കുന്നു. ക്യാന്‍സല്‍ ചെയ്ത പ്രോഗ്രാമിന്റെ ടിക്കറ്റ് റീഫണ്ട് ചെയ്തു നല്കുന്നതാണെന്ന് സംഘാടകര്‍ അറിയിച്ചു.

കൂടുതല്‍ വിവരങ്ങള്‍ക്ക്
ജെന്‍സണ്‍ തോമസ് – 0876325054,
ബിനു കുര്യാക്കോസ് – 0892070679,
അലക്‌സ് ജോണ്‍ – 0879604051

Share this news

Leave a Reply

%d bloggers like this: