പ്രഭാത ഭക്ഷണം ഒഴിവാക്കാൻ പാടില്ലാത്തത് എന്തുകൊണ്ട് ?

രാവിലെ സ്‌കൂളിലും കോളേജിലേക്കും ഓഫീസിലേക്കും ധൃതിയില്‍ ഓടുന്നവര്‍ പലപ്പോഴും പ്രഭാതഭക്ഷണം ഒഴിവാക്കാറുണ്ട്. ദിവസത്തെ ഏറ്റവും പ്രധാന ഭക്ഷണമായ പ്രഭാതഭക്ഷണം മുടക്കാതിരുന്നാല്‍ നിരവധി ഗുണങ്ങളാണ് നമുക്ക് ലഭിക്കുന്നത്.

ചിലര്‍ ശരീര ഭാരവും വണ്ണവും കുറയ്ക്കാന്‍ വേണ്ടി പ്രഭാത ഭക്ഷണം ഒഴിവാക്കും. സത്യത്തില്‍ പ്രഭാത ഭക്ഷണം കഴിക്കുന്നത് ശരീര ഭാരം കുറയ്ക്കാന്‍ സഹിക്കുകയാണ് ചെയ്യുന്നത്. പ്രഭാത ഭക്ഷണം കഴിക്കാത്തവര്‍ അമിത വിശപ്പുമൂലം വളരെയധികം ഉച്ചഭക്ഷണം കഴിക്കുന്നു. ഇതുമൂലം ശരീരഭാരം വര്‍ദ്ധിക്കും. ഉച്ചയ്ക്ക് അധിക ഭക്ഷണം കഴിക്കാന്‍പാടില്ല. ഒരു ദിവസത്തെ ഭക്ഷണത്തിന്റ 50-60 ശതമാനവും രാവിലെയാണ് കഴിക്കേണ്ടത്. ഉച്ചയ്ക്കും രാത്രിയിലും കഴിക്കുന്ന ഭക്ഷണത്തിന്റെ അളവാണ് ശരീര ഭാരവും വണ്ണവും കുറയുന്നതിനെയോ കൂടുന്നതിനെയോ സ്വാധീനിക്കുന്നത്.

ഒരു ദിവസത്തിന്റെ ആരംഭത്തില്‍ നാം കഴിക്കുന്ന ഭക്ഷണമാണ് തലച്ചോറിന്റെ ഭക്ഷണം. ഇതാണ് ശരീരത്തിന് ഏറ്റവും ഗുണം ചെയ്യുക. പോഷക സമൃദ്ധമായ ഒരു പ്രഭാത ഭക്ഷണം ദിവസത്തിന്റെ തുടക്കത്തില്‍ ആവശ്യമാണ്. ഇത് ബുദ്ധിയെ മെച്ചപ്പെടുത്തുന്നു.

മണിക്കൂറുകള്‍ നീണ്ട ഉറക്കത്തിന് ശേഷം നിരാഹാരം അവസാനിപ്പിക്കുന്നതാണ് പ്രഭാത ഭക്ഷണം അഥവാ ‘ബ്രെക്ക് ഫാസ്റ്റ്’. ഒരു ദിവസം മുഴുവന്‍ ഉന്‍മേഷവും ഊര്‍ജ്ജവും നിലനിര്‍ത്തണമെങ്കില്‍ പ്രഭാത ഭക്ഷണം ഏറെ പ്രധാനമാണ്. ഏറെ പ്രോട്ടീന്‍ അടങ്ങിയിട്ടുള്ള പ്രഭാത ഭക്ഷണം കഴിക്കുന്നവര്‍ക്ക് ദിവസം മുഴുവന്‍ ഉന്‍മേഷം നിലനിര്‍ത്താനാകുമെന്നാണ് വിവിധ പഠനങ്ങള്‍ വ്യക്തമാക്കിയിട്ടുള്ളത്. കൂടാതെ ശരീരവണ്ണവും ഭാരവും കുറയ്ക്കാന്‍ ആഗ്രഹിക്കുന്നവര്‍ ഉറപ്പായും പ്രഭാത ഭക്ഷണം കഴിക്കണമത്രേ.

ശരീരത്തിലെ മെറ്റബോളിസത്തിന്റെ പ്രവര്‍ത്തനം മെച്ചപ്പെടുത്തുന്നതിലും പ്രഭാത ഭക്ഷണം പ്രധാന പങ്ക് വഹിക്കുന്നു. പ്രഭാത ഭക്ഷണം ജീവിതത്തിലെ ഉത്കണ്ഠ കുറയ്ക്കാന്‍ സഹായിക്കുന്നു. പ്രാതല്‍ മുടങ്ങാതെ കഴിക്കുന്നത് കായികക്ഷമത മെച്ചപ്പെടുത്താന്‍ സഹായിക്കുന്നു

പ്രമേഹത്തില്‍ നിന്നും ക്യാന്‍സറില്‍ നിന്നും ശരീരത്തെ സംരക്ഷിച്ച് പിടിക്കാന്‍ ആരോഗ്യകരമായ പ്രഭാത ഭക്ഷണം സഹായിക്കും. പ്രാതല്‍ മുടങ്ങാതെ കഴിക്കുന്നത് നിരവധി രോഗങ്ങള്‍ ഉണ്ടാവാനുള്ള സാധ്യത കുറയ്ക്കും.

പ്രഭാത ഭക്ഷണം മുടങ്ങാതെ കഴിക്കുന്നത് ഹൃദയത്തിന്റെ ആരോഗ്യത്തിന് വളരെ നല്ലതാണ്. പ്രഭാത ഭക്ഷണം കഴിക്കാതെ ഉച്ചയ്ക്ക് കഴിക്കുന്ന ഭക്ഷണം ധാരാളം കൊഴുപ്പ് അടിയിക്കാന്‍ കാരണമാകും. ഇത് കൊളസ്ട്രോളിലേക്കും രക്ത സമ്മര്‍ദ്ദത്തിലേക്കും നയിക്കും.

 

 

എ എം

Share this news

Leave a Reply

%d bloggers like this: