സിസ്റ്റിക് ഫൈബ്രോസിസ് രോഗികള്‍ക്ക് ആശ്വാസം: ഓര്‍ക്കാബി ഔഷധം ലഭിക്കാന്‍ ധാരണയായി

ഡബ്ലിന്‍: സി.എഫ് രോഗികള്‍ക്ക് രോഗശമനത്തിന് ഉപയോഗിക്കുന്ന ഓര്‍ക്കാബി ഔഷധം ലഭ്യമാക്കാന്‍ ആരോഗ്യ വകുപ്പ് തീരുമാനിച്ചു. മരുന്ന് ഉത്പാദകരായ വേര്‍ട്ടക്‌സ് ഫാര്‍മസ്യൂട്ടിക്കല്‍സുമായി 9 മാസം നീണ്ടു നിന്ന ചര്‍ച്ചക്കൊടുവില്‍ ഓര്‍ക്കാബി, കാലിഡക്കോ മരുന്നുകള്‍ അടുത്ത മാസം മുതല്‍ ലഭിച്ചു തുടങ്ങുമെന്ന് ആരോഗ്യ മന്ത്രി സൈമണ്‍ ഹാരിസ് മന്ത്രി സഭയില്‍ പറഞ്ഞു.

ആരോഗ്യ വകുപ്പ് കരാറുറപ്പിച്ച ഏറ്റവും വലിയ സാമ്പത്തിക ഇടപാടാണ് ഇത്. അഞ്ച് വര്‍ഷത്തേക്ക് 400 മില്യണ്‍ യൂറോ ആണ് ആരോഗ്യ വകുപ്പ് ഈ ഉടമ്പടിയില്‍ മരുന്നു കമ്പനിക്ക് നല്‍കേണ്ടി വരുന്നത്. സ്റ്റേറ്റ് ഫണ്ടില്‍ നിന്ന് 75 മില്യണ്‍ യൂറോ മുന്‍കൂര്‍ തുകയായി നല്‍കാന്‍ തയ്യാറാണെന്ന് വെര്‍ട്ടെക്സിനെ അറിയിച്ചു കഴിഞ്ഞു.

ഒരു വ്യക്തിക്ക് മരുന്നിനു വേണ്ടി 159,000 യൂറോ ചെലവ് വരുമെന്നാണ് മരുന്ന് നിര്‍മ്മാതാക്കള്‍ എച്ച്.എസ്.ഇ യെ അറിയിച്ചത്. എന്നാല്‍ കമ്പനിയുമായി കരാറുറപ്പിക്കാന്‍ വേണ്ട തുക എത്രയെന്ന് ആരോഗ്യ മന്ത്രി ഔദ്യോഗികമായി പ്രഖ്യാപിച്ചിട്ടുമില്ല. സ്.എഫ് രോഗികള്‍ക്ക് ആശുപത്രിയില്‍ കിടക്കേണ്ട സാഹചര്യം ഓര്‍ക്കാബി മരുന്ന് കഴിക്കുന്നത് മൂലം ഇല്ലാതാക്കാന്‍ കഴിയും.

എ എം

Share this news

Leave a Reply

%d bloggers like this: