യു.എസിന്റെ സിറിയന്‍ ആക്രമണം ഇവാങ്കയുടെ പ്രേരണയാലെന്ന് സഹോദരന്‍

സിറിയന്‍ വ്യോമതാവളത്തില്‍ മിസൈല്‍ ആക്രമണം നടത്താന്‍ യു.എസ് പ്രസിഡന്റ് ഡോണള്‍ഡ് ട്രംപിനെ പ്രേരിപ്പിച്ചത് മകള്‍ ഇവാങ്കയെന്ന് സേഹാദരന്‍ എറിക് ട്രംപ്.

സിറിയയുടെ രാസായുധാക്രമണത്തില്‍ ധാരാളം സാധാരണക്കാര്‍ മരിച്ചിരുന്നു. ഈ പൈശാചിക പ്രവര്‍ത്തി തന്റെ സഹോദരിയെ ഉലച്ചു. അതിനാല്‍ രാസായുധ പ്രയോഗം നടത്തിയ ബശ്ശാര്‍ അല്‍ അസദിന് തിരിച്ചടി നല്‍കുക എന്ന ഉദ്ദേശത്തോടുകൂടിയാണ് ആക്രമണം നടത്തിയതെന്നും എറിക് പറഞ്ഞു.

തന്റെ പിതാവ് റഷ്യയുമായി ഒരു തരത്തിലും സഖ്യം ഉണ്ടാക്കിയിട്ടില്ലെന്നും വ്ളാദിമര്‍ പുടിനാല്‍ സ്വാധീനിക്കപ്പെട്ടിട്ടില്ലെന്നും ഈ പ്രവര്‍ത്തി മൂലം തെളിയിക്കെപ്പട്ടതായും ‘ദി ഡെയ്ലി ടെലഗ്രാഫിനോട്’ എറിക് പറഞ്ഞു.

അസദിനുള്ള പിന്തുണ പിന്‍വലിക്കുകയും സിറിയയില്‍ നിന്ന് റഷ്യന്‍ സൈന്യത്തെ പിന്‍വലിക്കുകയും ചെയ്തില്ലെങ്കില്‍ പുതിയ വിലക്കുകള്‍ റഷ്യ നേരിടേണ്ടി വരുമെന്ന് അമേരിക്കന്‍ വിദേശകാര്യ സെക്രട്ടറി ബോറിസ് ജോണ്‍സണ്‍ മുന്നറിയിപ്പ് നല്‍കി.

Share this news

Leave a Reply

%d bloggers like this: