വാട്ടര്‍ സര്‍വീസസ് കമ്മിറ്റിയുടെ അന്തിമ തീരുമാനം അംഗീകരിക്കപ്പെട്ടു.

ഡബ്ലിന്‍: വാട്ടര്‍ കമ്മിറ്റിയിലെ ടി.ഡിമാരും സെനറ്റര്‍മാരും അടങ്ങിയ 13 അംഗങ്ങളില്‍ 7 പേരും ജല കമ്മീഷന്‍ തീരുമാനത്തെ പിന്താങ്ങി. ഗാര്‍ഹിക ഉപയോഗത്തിന് അനുവദിച്ച വെള്ളത്തിന്റെ അളവില്‍ കൂടുതല്‍ ഉപയോഗിക്കുന്നവര്‍, അതായത് വെള്ളം ദുരുപയോഗപ്പെടുത്തുന്നവര്‍ക്ക് പിഴ അടക്കേണ്ടി വരും. പുതിയ കെട്ടിടങ്ങള്‍ക്ക് വാട്ടര്‍ മീറ്റര്‍ നിര്‍ബന്ധമാക്കി. ഈ നിയമം അനുസരിക്കാത്തവര്‍ക്കും പിഴയുണ്ടാകും.

ഇതുവരെ വാട്ടര്‍ മീറ്റര്‍ വെയ്ക്കാത്തവര്‍ പെട്ടെന്ന് തന്നെ വിവരം ജല അതോറിറ്റിയെ അറിയിക്കാനും നിര്‍ദ്ദേശമുണ്ട്. മന്ത്രിസഭയില്‍ നാളെ നടക്കുന്ന അവസാനഘട്ട ചര്‍ച്ചക്ക് ശേഷം ഔദ്യോഗികമായി ഇത് പ്രഖ്യാപിക്കപെടും. ദുരുപയോഗം ചെയ്യുന്ന ഓരോ ലിറ്ററിനും പിഴയുണ്ടാവും. വെള്ളം ഉപയോഗിക്കുന്നതുമായി ബന്ധപ്പെട്ട ഏതൊരു സാങ്കേതിക തകരാറും പരിഹരിക്കേണ്ടത് ജല അതോറിറ്റിയുടെ കര്‍ത്തവ്യമാണെന്നും പുതിയ വാട്ടര്‍ സര്‍വീസസ് കമ്മിറ്റി വിലയിരുത്തി.

എ എം

Share this news

Leave a Reply

%d bloggers like this: