സ്‌ട്രോക്ക് കെയര്‍ സര്‍വീസുകള്‍ അയര്‍ലണ്ടില്‍ ദുര്‍ബലമായി തുടരുന്നു.

ഡബ്ലിന്‍: രാജ്യത്തെ സ്‌ട്രോക്ക് രോഗികള്‍ക്ക് മെച്ചപ്പെട്ട സേവനം ലഭ്യമാക്കാത്തത് ആരോഗ്യ രംഗത്തെ ഏറ്റവും വലിയ വീഴ്ചയായെ കരുതാന്‍ കഴിയൂവെന്ന് എച്ച്. എസ്. ഇ-യുടെ നാഷണല്‍ സ്‌ട്രോക്ക് പ്രോഗ്രാം തലവന്‍ ഡോക്ടര്‍ ജോ ഹര്‍ബിസണ്‍ അഭിപ്രായപ്പെട്ടു. ഇത്രയും ഗുരുതരമായ രോഗത്തിന് വേണ്ട പരിചരണ കേന്ദ്രങ്ങള്‍ രാജ്യത്ത് വളരെ കുറവാണെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു. ഒരു പ്രാവശ്യം രോഗം കണ്ടെത്തിയാല്‍ തുടരെ തുടരെ ശ്രദ്ധാ പൂര്‍വ്വം പരിചരണം ആവശ്യമാണ്.

അയര്‍ലണ്ടില്‍ സ്‌ട്രോക്ക് വരുന്നവരുടെ ശരാശരി പ്രായം 74 വയസ്സാണ്. ഇവര്‍ സ്വയം പരിചരിക്കപ്പെടുന്നതിന് പരിമിതികളുമുണ്ട്. അവിടെയാണ് കെയര്‍ സെന്ററുകളുടെ പ്രസക്തി വര്‍ദ്ധിക്കുന്നത്. 8 വര്‍ഷം കൊണ്ട് അയര്‍ലണ്ടില്‍ 50 ശതമാനം സ്‌ട്രോക്ക് രോഗികള്‍ കൂടിയിരിക്കുകയാണ്. വര്‍ഷത്തില്‍ 8000 സ്‌ട്രോക്ക് കേസുകള്‍ റിപ്പോര്‍ട്ട് ചെയ്യപ്പെടുമ്പോള്‍ 1000 പേര്‍ മരണം വരിക്കുകയും ചെയ്യുന്നു.

ഡബ്ലിനില്‍ ഐറിഷ് ഹാര്‍ട്ട്‌സ് സ്‌ട്രോക്ക് മാനിഫെസ്റ്റോ പ്രകാശന ചടങ്ങിലാണ് ഹര്‍ബിസണ്‍ സ്ട്രോക്കിനെക്കുറിച്ച് വാചാലനായത്. അയര്‍ലണ്ടില്‍ ഹൃദ്രോഗത്തിനും, അര്‍ബുദത്തിനും ശേഷം മൂന്നാമത്തെ മരണകരണമാകുന്ന രോഗമാണിത്. ത്രോബോലിറ്റിക് തെറാപ്പിയാണ് സ്‌ട്രോക്ക് ഉള്ളവര്‍ക്ക് രക്തം കട്ടപിടിക്കുന്നത് ഒഴിവാക്കാന്‍ ചെയ്യുന്ന ചികിത്സ. ത്രോംബക്‌റ്റോമി എന്ന ശക്തക്രീയയും സ്‌ട്രോക്ക് ചികിത്സയില്‍ രക്തം കട്ടകെട്ടുന്നത് തടയാന്‍  ഉപയോഗപ്പെടുത്തുന്നുണ്ട്.

എ എം

Share this news

Leave a Reply

%d bloggers like this: