ഭവന പ്രതിസന്ധി രൂക്ഷം; ഒരു സ്ട്രീറ്റില്‍ മാത്രം അന്തിയുറങ്ങുന്നവര്‍ 40-ല്‍ അധികം പേര്‍

ഡബ്ലിന്‍: വീടില്ലാത്തവരുടെ ദുരവസ്ഥ അതി ദയനീയമായി വിവരിക്കുകയാണ് അയര്‍ലണ്ടിലെ ഇന്റര്‍സിറ്റി ഹെല്പിങ് ഹോംലെസ്‌നെസ്സ് (ഐ.സി.എച്ച്.എച്ച് ) എന്ന സംഘടന. തലസ്ഥാന നഗരിയില്‍ രാത്രി സമയത്തും പകല്‍ സമയത്തും നടത്തിയ സര്‍വേയില്‍ ഡബ്ലിനിലെ സ്ത്രീകളില്‍ ഓരോന്നിലും ശരാശരി 40 പേര്‍ അന്തിയുറങ്ങാന്‍ ഇടം കണ്ടെത്തുന്നുണ്ട്. ഇതില്‍ സ്ത്രീകള്‍, പുരുഷന്മാര്‍, വൃദ്ധര്‍, കുട്ടികള്‍ തുടങ്ങി എല്ലാ പ്രായത്തിലുള്ളവരും ഉള്‍പെടും.

പലരുടെയും ആരോഗ്യം പോലും അപകടാവസ്ഥയിലാണ്. ഇവര്‍ക്ക് എല്ലാ രാത്രികളിലും ഭക്ഷണം, വ്യക്തി ശുചിത്വത്തിനുപയോഗിക്കുന്ന വസ്തുക്കള്‍, കിടക്കകള്‍ എന്നിവ നല്‍കി വരുന്നുണ്ടെന്നു സംഘടനയുടെ ചീഫ് എക്‌സിക്യു്റ്റിവ് ആന്റണി ഫ്ലൈന്‍ പറയുന്നു. കഴിഞ്ഞ ആഴ്ച 182 ആളുകളാണ് സഹായം നല്‍കാന്‍ കഴിഞ്ഞതില്‍ സംതൃപ്തി ഉണ്ടെന്നും ഇവര്‍ പറയുന്നു. മഞ്ഞുകാലത്ത് വീടില്ലാത്തവര്‍ക്ക് ഒരുക്കിയിരിക്കുന്ന സൗകര്യങ്ങള്‍ സമയപരിധി തീര്‍ന്നതോടെ ഇവര്‍ വീണ്ടും അടിസ്ഥാന സകാര്യമില്ലാതെ കഷ്ടപ്പാടില്‍ ആയിത്തീര്‍ന്നു. എമര്‍ജന്‍സി അക്കോമഡേഷന്‍ സൗകര്യങ്ങളും പരിമിതമാണ്. അയര്‍ലണ്ടില്‍ ഇപ്പോള്‍ 7167 പേരാണ് വീട് ഇല്ലാത്തവരായി ഉള്ളത്.

 

എ എം

Share this news

Leave a Reply

%d bloggers like this: