മറ്റു മതസ്ഥര്‍ക്കെതിരെ സഹിഷ്ണുത പുലര്‍ത്തുന്ന രാജ്യങ്ങളില്‍ ഏറ്റവും മുന്നില്‍ അയര്‍ലന്‍ഡ്

ഡബ്ലിന്‍: മറ്റു മതത്തില്‍പെട്ടവരോടുള്ള സമീപനത്തില്‍ സഹിഷ്ണുത നിലനിര്‍ത്തുന്ന യൂറോപ്യന്‍ രാജ്യങ്ങളില്‍ ഏറ്റവും മുന്നില്‍ അയര്‍ലന്‍ഡ് തന്നെ. രാജ്യങ്ങളില്‍ കുടിയേറിവന്നവരോടുള്ള സര്‍ക്കാരിന്റെയും ആ നാട്ടിലെ ജനതയുടെയും മനോഭാവത്തെ അടിസ്ഥാനമാക്കി വാഷിംഗ്ടണിലെ തിങ്ക്-താങ്ക് പ്യൂ റിസര്‍ച്ച് നടത്തിയ പഠനത്തില്‍ മത സഹിഷ്ണുതയില്‍ അയര്‍ലന്‍ഡ് പുലര്‍ത്തുന്ന മനോഭാവം ഏറെ അഭിനന്ദനം അര്‍ഹിക്കുന്ന ഒന്നാണെന്ന് വാര്‍ത്തകള്‍ പുറത്തു വന്നിരിക്കുകയാണ്.

സര്‍ക്കാരുകള്‍ ഇതര മതസ്ഥര്‍ക്കെതിരെ എടുക്കുന്ന നിയമങ്ങള്‍, സാമൂഹിക സ്പര്‍ദ്ധ എന്നീ സൂചികള്‍ 198 രാജ്യങ്ങളിലും പഠന വിഷയമായി. 2014-2015 വര്‍ഷങ്ങളില്‍ രണ്ടു സൂചികകളും കൂടിവരികയും കുടിയേറ്റക്കാര്‍ക്ക് ഭീഷണിയായി തീരുകയും ചെയ്തിരുന്നു. യു.കെ, ജര്‍മ്മനി, സ്വിട്‌സര്‍ലാന്റ്, യു.എസ്, ഓസ്ട്രേലിയ എന്നീ രാജ്യങ്ങളില്‍ സാമൂഹ്യ സ്പര്‍ദ്ധ കൂടിവരുന്ന കാഴ്ച കാണാം. ഇന്ത്യയിലും ഇത് പ്രബലമായി നിലനില്‍ക്കുന്നുണ്ടെന്ന് പ്യൂ റിസര്‍ച്ച് പറയുന്നു. സ്പെയിന്‍, കാനഡ, നോര്‍വേ, സ്വീഡന്‍ എന്നീ രാജ്യങ്ങള്‍ പകുതി നിലവാരവും പുലര്‍ത്തുന്നു.

സര്‍ക്കാര്‍ മതപരമായ കാര്യങ്ങളില്‍ ശക്തമായ ഇടപെടല്‍ നടത്തുന്നത് പ്രധാനമായും ഫ്രാന്‍സിലും, റഷ്യയിലുമാണ്. 2014 നു ശേഷം ഈ രണ്ടു രാജ്യങ്ങളിലും 200 നിയന്ത്രണങ്ങള്‍ വന്നു. ബുര്‍ഖ നിരോധനം ഇതിനൊരു ഉത്തമ ഉദാഹരണമായി ചൂണ്ടിക്കാട്ടുന്നു. ഇസ്ലാമിക് സ്റ്റേറ്റിന്റെ ആവിര്‍ഭാവത്തോടെ മതപരമായ കാര്യങ്ങളില്‍ സര്‍ക്കാര്‍ കൂടുതലായി ഇടപെടേണ്ടി വരികയാണ് ചെയ്യുന്നത്. അല്ലാതെ നിര്‍ബന്ധമായി നിയന്ത്രണങ്ങള്‍ അടിച്ചേല്പിക്കുക ആയിരുന്നില്ലെന്ന് ഗവണ്മെന്റ് സംവിധാനങ്ങള്‍ പറയുന്നു.

എ എം

Share this news

Leave a Reply

%d bloggers like this: