മാര്‍ച്ച് മാസം ട്രോളിയില്‍ 10000 പേര്‍; ആശുപത്രികളില്‍ തിരക്കൊഴിയുന്നില്ല.

ഡബ്ലിന്‍: ആശുപത്രി സേവനങ്ങളില്‍ മാര്‍ച്ച് മാസത്തില്‍ നേരിട്ട പ്രതിസന്ധി ഈ വര്‍ഷത്തെ ഏറ്റവും ഉയര്‍ന്ന തലത്തിലായി. കഴിഞ്ഞ മാസം 10000 പേര്‍ ട്രോളികളില്‍ കാത്തുകെട്ടി കിടക്കുകയായിരുന്നെന്നു ഐ.എന്‍.എം.ഓ വ്യക്തമാക്കി. ഏറ്റവും മോശമായ പ്രതിസന്ധി നേരിട്ടത് കോര്‍ക്ക് യൂണിവേഴ്‌സിറ്റി ആശുപത്രിയിലായിരുന്നു. 716 പേര്‍ ഇവിടെ ട്രോളിയിലുണ്ടായിരുന്നു. ലീമെറിക്കില്‍ 699 പേര്‍ ഗാല്‍വേയില്‍ 638 പേരും, മിഡ്‌ലാന്റ് റീജണല്‍ ആശുപത്രിയില്‍ 537 പേരും തെക്കന്‍ റിപ്പറെറി ജനറല്‍ ആശുപത്രിയില്‍ 496 പേരും ആണെന്ന് ആരോഗ്യ വകുപ്പിന്റെ കണക്കുകള്‍ സൂചിപ്പിക്കുന്നു.

ഡബ്ലിനില്‍ സെന്റ് ജെയിംസില്‍ കഴിഞ്ഞ മാസം ട്രോളിയിലുള്ളവര്‍ 162 ല്‍ നിന്നും 336 ആയും ഉയര്‍ന്നിരിക്കുകയാണ്. കഴിഞ്ഞ മഞ്ഞുകാലത്ത് ആരോഗ്യ മന്ത്രി മുന്‍കൈ എടുത്ത് തയ്യാറാക്കിയ പദ്ധതിയനുസരിച്ച് ആശുപത്രികളിലെ സേവനം മെച്ചപ്പെടുത്താന്‍ 40 മില്യണ്‍ യൂറോ ചെലവിട്ടിരുന്നു. കിടക്കകള്‍ ഉള്‍പ്പെടുന്ന സൗകര്യങ്ങള്‍ ലഭ്യമാക്കാന്‍ കഴിഞ്ഞെങ്കിലും അതു പരിമിതമായി ഒതുങ്ങി നില്‍ക്കുകയാണ്. മാര്‍ച്ച് മാസത്തില്‍ ആശുപത്രിയിലെ സാഹചര്യം വളരെ ദയനീയമായിരുന്നുവെന്നു ഐ.എന്‍.എം.ഓ ജനറല്‍ സെക്രട്ടറി ലിയാം ഡോണ്‍ പറയുന്നു.

എ എം

Share this news

Leave a Reply

%d bloggers like this: