വിവാഹശേഷം വനിതകള്‍ പാസ്പോര്‍ട്ടില്‍ പേരു മാറ്റേണ്ടതില്ല

പാസ്‌പോര്‍ട്ട് രേഖകള്‍ക്കായി വിവാഹശേഷമോ വിവാഹേമാചനത്തിനു ശേഷമോ സ്ത്രീകള്‍ പേരുമാറ്റേണ്ട കാര്യമില്ലെന്ന് പ്രധാനമന്ത്രി നരേന്ദ്ര മോദി. പാസ്‌പോര്‍ട്ട് നിയമങ്ങളില്‍ കാതലായ മാറ്റം വരുത്താന്‍ പോകുകയാണെന്നും പ്രധാനമന്ത്രി അറിയിച്ചു. മുംബൈയിലെ ഇന്ത്യന്‍ മര്‍ച്ചന്റ് ചേംബറിന്റെ സുവര്‍ണ ജൂബിലി ആഘോഷത്തില്‍ വിഡിയോ കോണ്‍ഫറന്‍സിലൂടെ സംസാരിക്കവെയായിരുന്നു പ്രധാനമന്ത്രിയുടെ പ്രഖ്യാപനം. സ്ത്രീകള്‍ക്ക് കൂടുതല്‍ എളുപ്പമുണ്ടാക്കിയേക്കാവുന്ന പല പദ്ധതികളും സര്‍ക്കാര്‍ ആവിഷ്‌കരിക്കാന്‍ ഒരുങ്ങുകയാണെന്നും പ്രധാനമന്ത്രി അറിയിച്ചു.

‘വിവാഹം, വിവാഹമോചനം എന്നിവയുടെ രേഖകള്‍ പാസ്‌പോര്‍ട്ടിനായി ഇനി സ്ത്രീകള്‍ക്ക് സമര്‍പ്പിക്കേണ്ടതില്ല. പാസ്‌പോര്‍ട്ടില്‍ പിതാവിന്റെയൊ മാതാവിന്റെേയാ പേരുമാത്രം മതി. വനിത സംരംഭകര്‍ക്കായി പ്രത്യേക ലോണ്‍ നല്‍കും. പ്രധാനമന്ത്രി ആവാസ് യോജന (പി.എം.എ.വൈ) പ്രകാരം നിര്‍മിക്കുന്ന വീടുകള്‍ ഇനിമുതല്‍ ഗൃഹനാഥയുടെ പേരിലായിരിക്കും. സ്ത്രീകളുടെ ഉന്നമനത്തിനായി സര്‍ക്കാര്‍ എന്നും പ്രതിജ്ഞാബദ്ധമാണെന്നും പ്രധാനമന്ത്രി അറിയിച്ചു.

 

 

എ എം

Share this news

Leave a Reply

%d bloggers like this: