യമനിലേക്കും, ഇറാഖിലേക്കും അയര്‍ലണ്ടിന്റെ 6 ബില്യണ്‍ യൂറോയുടെ ധനസഹായം ഉടന്‍

ഡബ്ലിന്‍: മനുഷ്യവകാശങ്ങള്‍ തുടര്‍ച്ചയായി നിഷേധിക്കപ്പെടുന്ന യമനിലേക്കും, ഇറാഖിലേക്കും ധനസഹായം നല്‍കാന്‍ അയര്‍ലന്‍ഡ് തയ്യാറെടുക്കുന്നു. 6 ബില്യണ്‍ യൂറോ ആണ് ഈ രണ്ടു പ്രദേശങ്ങളിലേക്കും വേണ്ടി നല്‍കുന്നത്. യു.എന്നിന്റെ മനുഷ്യാവകാശ ഫണ്ടിലേക്കാണ് തുക നല്‍കുക. യമനിലേക്ക് 4 ബില്യണ്‍ യൂറോയും, ഇറാഖിലേക്ക് 2 ബില്യണ്‍ യൂറോയും നല്‍കുമെന്ന് ഐറിഷ് വിദേശകാര്യ മന്ത്രാലയം വാര്‍ത്ത കുറിപ്പിലൂടെ അറിയിച്ചു.

വെള്ളവും, ഭക്ഷണവും ലഭിക്കാതെ സ്ത്രീകളും കുട്ടികളും അടങ്ങുന്ന സംഘം അനുഭവിക്കുന്ന തീരാ വേദനയുടെ കഥ മാധ്യങ്ങളിലൂടെ പുറത്തു വന്നിരുന്നു. കുട്ടികള്‍ക്ക് വേണ്ടി പ്രവര്‍ത്തിക്കുന്ന യു.എന്നിന്റെ സംഘടന ഇറാഖിലെയും, യെമനിലെയും സാഹചര്യങ്ങള്‍ വളരെ പരിതാപകരമാണെന്നു യു.എന്‍ ടി.വി നെറ്റ് വര്‍ക്കിലൂടെ ലോകത്തെ അറിയിച്ചു വരികയാണ്. യൂറോപ്യന്‍ യൂണിയന്‍ യു.എന്നിന് പരിപൂര്‍ണ്ണ പിന്തുണ പ്രഖ്യാപിച്ചു കഴിഞ്ഞു.

അംഗ രാജ്യങ്ങളെല്ലാം തന്നെ ധനസഹായം നല്‍കി വരുന്നുണ്ട്. യെമനിലെ ദാരിദ്ര്യവും, ദുരിതവും ചിത്രീകരിക്കുന്ന വീഡിയോ അടുത്തിടെ ബി.ബി.സി ചാനലും പുറത്തുവിട്ടിരുന്നു.

എ എം

Share this news

Leave a Reply

%d bloggers like this: