ശമ്പളക്കുറവും ജോലിഭാരവും താങ്ങാനാവുന്നില്ല; പ്രൈമറി സ്‌കൂള്‍ ടീച്ചര്‍മാര്‍

ഡബ്ലിന്‍: പ്രൈമറി സ്‌കൂള്‍ അദ്ധ്യാപകരുടെ വാര്‍ഷിക യോഗം ബെല്‍ഫാസ്റ്റില്‍ ഇന്നു ചേരുമെന്ന് ഐ.എന്‍.ടി.ഒ ജനറല്‍ സെക്രട്ടറി നോള്‍ വാര്‍ഡ് പറഞ്ഞു. വേതന വര്‍ധനവും ജോലിഭാരവും പ്രധാന വിഷയമായി വാര്‍ഷിക യോഗത്തില്‍ വിലയിരുത്തപ്പെടും. എല്ലാ അദ്ധ്യാപകര്‍ക്കും തുല്യ വേതനം ലഭിക്കുന്ന പാക്കേജ് അനുവദിക്കണമെന്നാണ് അദ്ധ്യാപകരുടെ ആവശ്യം.

സാമൂഹികമായും ശാരീരികമായും ബുദ്ധിമുട്ട് അനുഭവിക്കുന്ന വിദ്യാര്‍ത്ഥികളെ അദ്ധ്യാപക ജോലിയിലേക്ക് ആകര്‍ഷിക്കുന്ന 2.4 മില്യണ്‍ യൂറോ പ്രോജക്ട് വിദ്യാഭ്യാസ മന്ത്രി റിച്ചാര്‍ഡ് ബ്രൂട്ടന്‍ പ്രഖ്യാപിച്ചു. മറ്റൊരു പ്രധാന പ്രശ്‌നം ജോലി ഭാരമാണ്. പ്രൈമറി അദ്ധ്യാപകര്‍ക്ക് ജോലിക്കനുസരിച്ച് ശമ്പളം നിശ്ചയിക്കപ്പെട്ടുന്ന രീതി വിദ്യാഭ്യാസ വകുപ്പ് തിരഞ്ഞെടുക്കണമെന്നും ഇവര്‍ വര്‍ഷങ്ങളായി ആവശ്യപ്പെട്ടു വരികയാണ്.

പ്രത്യേക പരിഗണന ആവശ്യമുള്ള കുട്ടികള്‍ക്ക് സ്പെഷ്യല്‍ നീഡ് അസിസ്റ്റുമാരെ നിയമിക്കണമെന്ന ആവശ്യവും ഉയര്‍ന്നു വന്നിട്ടുണ്ട്. മാനസിക വെല്ലുവിളികള്‍ നേരിടുന്നവര്‍ക്ക് അനുയോജ്യമായ പഠന രീതികള്‍ ആവിഷ്‌കരിക്കരിക്കുന്നതിനെപറ്റിയും സംഘടന ഇന്ന് നടക്കുന്ന യോഗത്തില്‍ ചര്‍ച്ച ചെയ്യും.

 

 

എ എം

Share this news

Leave a Reply

%d bloggers like this: