ഭവന രഹിതരായ വിദ്യാര്‍ഥികള്‍ പഠനത്തില്‍ പിന്നോട്ടെന്ന് പഠനങ്ങള്‍

താത്കാലിക അഭയകേന്ദ്രങ്ങളില്‍ താമസിക്കുന്ന കുഞ്ഞുങ്ങള്‍ക്ക് പഠനത്തില്‍ മികവ് പുലര്‍ത്താന്‍ കഴിയാതെ വരുന്നതായി പഠനങ്ങള്‍. ടീച്ചേഴ്‌സ് യൂണിയന്‍ ചര്‍ച്ചയില്‍ പങ്കെടുത്ത ഭൂരിഭാഗം അധ്യാപകരും ഈ അഭിപ്രായത്തെ പിന്‍താങ്ങി. സ്‌കുളുകളിലെത്തുന്ന ഇത്തരം കുഞ്ഞുങ്ങളില്‍ പലര്‍ക്കും അവര്‍ താമസിക്കുന്ന സ്ഥലം പോലും കൃത്യമായ അറിവില്ല. ഓരോ രാത്രിയിലും വ്യത്യസ്ത സ്ഥലങ്ങളിലാകാം അവര്‍ അഭയസ്ഥാനം കണ്ടെത്തുന്നത്. വിശപ്പ് സഹിച്ച് പഠിക്കാനെത്തുന്ന കുരുന്നുകളും ഇക്കൂട്ടത്തിലുണ്ട്.

വിദ്യാര്‍ത്ഥികളുടെ ശാരീരിക-മാനസീക ആരോഗ്യവും അപകടാവസ്ഥയിലാണെന്ന് പഠനങ്ങള്‍ തെളിയിക്കുന്നു. സ്വന്തമായി മേല്‍വിലാസമിലാത്ത കുഞ്ഞുങ്ങള്‍ക്ക് പഠനത്തില്‍ മികവ് പുലര്‍ത്തുന്നില്ല. മക്കളുടെ പഠനകാര്യത്തില്‍ ശ്രദ്ധിക്കാന്‍ അവരുടെ മാതാപിതാക്കള്‍ക്കും കഴിയാതെ വരുന്നു. ഭവന രഹിതരായ കുഞ്ഞുങ്ങളുടെ കാര്യത്തില്‍ വിദ്യാഭ്യാസ വകുപ്പ് അടിയന്തിര നടപടിയെടുക്കണമെന്ന് ആവശ്യപ്പെട്ട് ടീച്ചേഴ്‌സ് യൂണിയനും രംഗത്തെത്തിയിട്ടുണ്ട്.

 

 

എ എം

Share this news

Leave a Reply

%d bloggers like this: