ഒരു മാസത്തില്‍ രണ്ട് തവണ ബില്ല്; തെറ്റ് പറ്റിയെന്ന് വോഡാഫോണ്‍

പ്രമുഖ മൊബൈല്‍, ടീവി, ബ്രോഡ് ബാന്‍ഡ് സേവന ദാതാക്കളായ വോഡാഫോണ്‍ ഐറിഷ് ഉപഭോക്താക്കളില്‍ നിന്നും ഒരു മാസം രണ്ട് തവണ ബില്ല് ഇടാക്കിയതായി പരാതി. ബില്ലിംഗ് സംവിധാനത്തില്‍ കടന്നുകൂടിയ സാങ്കേതിക തകരാറാണ് രണ്ട് തവണ ഉപഭോതാക്കള്‍ക്ക് ബില്ല് അയക്കാന്‍ കാരണമെന്ന് കമ്പനി അധികൃതര്‍ വ്യക്തമാക്കി.

സംഭവം ശ്രദ്ധയില്‍പെട്ടതിനെ തുടര്‍ന്ന് തെറ്റ് തിരുത്തുമെന്നും പ്രശ്‌നപരിഹാരത്തിനായി ഉപഭോതാക്കളുടെ പണം തിരിച്ച് നല്‍കാന്‍ ഒരുങ്ങുകയാണ് കമ്പനി.അനേക ഉപഭോക്താക്കളെ ബാധിച്ച ഗുരുതര വീഴ്ചയില്‍ വൊഡാഫോണ്‍ മാപ്പ് ചോദിക്കുകയും ഉപഭോതാക്കള്‍ക്ക് റീഫണ്ടിങ് സന്ദേശങ്ങള്‍ നല്‍കിക്കഴിഞ്ഞെന്നും അവര്‍ അറിയിച്ചു. അയര്‍ലണ്ടില്‍ 2.5 മില്യണ്‍ ഉപഭോക്താക്കളാണ് വൊഡാഫോണ്‍ നെറ്റവര്‍ക്ക് ഉപയോഗിക്കുന്നത്.
എ എം

Share this news

Leave a Reply

%d bloggers like this: