അധ്യാപക സമരം ഉണ്ടാവില്ല; ആശ്വസിച്ച് വിദ്യാര്‍ത്ഥികളും രക്ഷിതാക്കളും

മേയ് പതിനാറിന് നടത്താനിരുന്ന അധ്യാപക പണിമുടക്കില്‍ നിന്നും അദ്ധ്യാപക യൂണിയന്‍ പിന്തിരിഞ്ഞു. ഒരു ദിവസത്തെ പ്രതിഷേധ സമരത്തിന് യൂണിയന്റെ സ്റ്റാന്‍ഡിങ് കമ്മിറ്റിയില്‍ തീരുമാനമുണ്ടായെങ്കിലും ഭൂരിഭാഗം അംഗങ്ങളും എതിര്‍പ്പ് രേഖപ്പെടുത്തിയതിനെ തുടര്‍ന്നാണ് പണിമുടക്ക് പിന്‍വലിച്ചത്. അദ്ധ്യാപക പെന്‍ഷന്‍ വ്യവസ്ഥകള്‍ വിദ്യാഭ്യാസ വകുപ്പുമായി ചര്‍ച്ച നടത്താന്‍ തീരുമാനമായിട്ടുണ്ട്.

വരും ദിവസങ്ങളില്‍ നടക്കുന്ന ചര്‍ച്ചയില്‍ പ്രശ്‌നപരിഹാരം ഉണ്ടായില്ലെങ്കില്‍ തുടര്‍നടപടികളിലേക്ക് നീങ്ങാനാണ് യൂണിയന്‍ തീരുമാനം. കോര്‍ക്കില്‍ സംഘടിപ്പിക്കപ്പെട്ട വിദ്യാഭ്യാസ കോണ്‍ഫറന്‍സില്‍ അദ്ധ്യാപക പെന്‍ഷനും, വേതനവും ഉള്‍പ്പെടുന്ന സര്‍വീസ് പാക്കേജ് വിപുലീകരിക്കണമെന്ന് ഇമ്പാക്ട് എഡ്യൂക്കേഷന്‍ ഡിവിഷന്റെ ചെയര്‍മാന്‍ ജീന ഒ ബ്രിയാന്‍ ആവശ്യപ്പെട്ടു. ഒരു വര്‍ഷത്തില്‍ അദ്ധ്യാപകര്‍ക്ക് 28000 യൂറോ ലഭിക്കുന്നത് വളരെ തുച്ഛമായ വേതനമാണെന്നും അവര്‍ ഓര്‍മിപ്പിച്ചു.

വിദ്യാഭ്യാസ സ്ഥാപനങ്ങളില്‍ അദ്ധ്യാപകരെ കൂടാതെ മറ്റ് ജീവനക്കാരായ സ്‌കൂള്‍ സെക്രട്ടറി, സ്പെഷ്യല്‍ നീഡ് അസിസ്റ്റന്‍ഡ് തുടങ്ങിയവര്‍ക്ക് ആഴ്ചയില്‍ 440 യൂറോയാണ് വേതനമായി ലഭിക്കുന്നത്. ഈ തുകയും വര്‍ധിപ്പിക്കണമെന്ന് കോണ്‍ഫറന്‍സില്‍ ആവശ്യമുയര്‍ന്നു. വിദ്യാഭ്യാസ മേഖലയെ ഒരൊറ്റ സംവിധാനത്തില്‍ ഉള്‍പ്പെടുത്തിയുള്ള ശമ്പള പരിഷ്‌കരണമാണ് യൂണിയന്റെ ആവശ്യം.

 

 

എ എം

Share this news

Leave a Reply

%d bloggers like this: