വിമാനത്തില്‍ ദേശീയ ഗാനം: സീറ്റ് ബെല്‍റ്റിടണോ എണീറ്റ് നില്‍ക്കണോ എന്ന ശങ്കയില്‍ യാത്രക്കാര്‍

യാത്രക്കാര്‍ സീറ്റ് ബെല്‍റ്റിട്ട് വിമാനം ലാന്‍ഡ് ചെയ്യാനുള്ള തയ്യാറെടുപ്പിനിടെയാണ് ദേശീയ ഗാനം മുഴങ്ങി കേള്‍ക്കുന്നത്. ദേശീയ ഗാനത്തെ ബഹുമാനിച്ച് എണീറ്റ് നില്‍ക്കണോ അതോ വിമാന നിയമമനുസരിച്ച് ബെല്‍റ്റിട്ട് ഇരിക്കണോ എന്ന ശങ്കയിലായിരുന്നു യാത്രക്കാരും ജീവനക്കാരും.

തിരുപ്പതിഹൈദരബാദ് സ്പൈസ് ജെറ്റ് വിമാനത്തില്‍ ചൊവ്വാഴ്ചയായിരുന്നു സംഭവം. ലാന്‍ഡിങിന് മിനിറ്റുകള്‍ മാത്രമുള്ളപ്പോഴാണ് വിമാനത്തിനുള്ളില്‍ നിന്ന് ദേശീയഗാനം കേള്‍ക്കുന്നത്. ദേശീയ ഗാനം കേട്ടാല്‍ എണീറ്റ് നില്‍ക്കണമെന്നുള്ള മൗലിക കര്‍ത്തവ്യം നിറവേറ്റാന്‍ ജീവന്‍ പണയപ്പെടുത്തി സീറ്റ് ബെല്‍റ്റ് അഴിച്ച് വെക്കണമെന്നുള്ളതായിരുന്നു യാത്രക്കാരെ അസ്വസ്ഥരാക്കിയത്.

തിരുപ്പതി-ഹൈദരബാദ് സ്പൈസ് ജെറ്റ് വിമാനത്തില്‍ ചൊവ്വാഴ്ചയായിരുന്നു സംഭവം. ലാന്‍ഡിങിന് മിനിറ്റുകള്‍ മാത്രമുള്ളപ്പോഴാണ് വിമാനത്തിനുള്ളില്‍ നിന്ന് ദേശീയഗാനം കേള്‍ക്കുന്നത്. ദേശീയ ഗാനം കേട്ടാല്‍ എണീറ്റ് നില്‍ക്കണമെന്നുള്ള മൗലിക കര്‍ത്തവ്യം നിറവേറ്റാന്‍ ജീവന്‍ പണയപ്പെടുത്തി സീറ്റ് ബെല്‍റ്റ് അഴിച്ച് വെക്കണമെന്നുള്ളതായിരുന്നു യാത്രക്കാരെ അസ്വസ്ഥരാക്കിയത്.

അതേ സമയം സ്പൈസ് ജെറ്റിന്റെ നടപടിക്കെതിരെ ഒരു യാത്രികന്‍ പരാതി നല്‍കുകയും ചെയ്തിട്ടുണ്ട്.

 

 

 

Share this news

Leave a Reply

%d bloggers like this: