കോര്‍ക്കില്‍ WMC വിഷു ഈസ്റ്റര്‍ ആഘോഷങ്ങള്‍ വര്‍ണ്ണാഭമായി

മെയ്‌മോള്‍ സെല്‍വരാജ് ഒരുക്കിയ വിഷുക്കണി പ്രസിഡണ്ട് ഷാജുകുര്യാന്‍ ഭദ്രദീപം കൊളുത്തിയത്തോടുകൂടെ ശുഭാരംഭംമായി . വൈസ് ചെയര്‍മാന്‍ ജെയ്‌സണ്‍ ജോസഫ് സ്വാഗതമരുളി. സിറോമലബാര്‍ കോര്‍ക്ക് ചാപ്ലിന്‍ ഫാ. സെബാസ്റ്റ്യന്‍ , ഫാ. പോള്‍ തെറ്റയില്‍ എന്നിവര്‍ ഈസ്റ്റര്‍, വിഷു ആശംസകള്‍ നേര്‍ന്നു. ഡോ. ലേഖ മേനോന്‍ ഒരുക്കിയ വിവിധയിനം ഗെയിം കുടുംബസമേതം എല്ലാവരും ഒരുപോലെ ആസ്വദിച്ചു . വരും തലമുറയിലെ കുട്ടികളുടെ ടാലെന്റ്‌റ് ഷോ വീറും വാശിയേറിയതുമായിരുന്നു. ഷോണാ ബിജു, എസ്തര്‍ സൈലേഷ്, അലോഷ്യ അനീഷ്, ശരണ്‍ ഷാജു , സാറ ബിജു , ദിയ ഹാരി എന്നീ കുട്ടികളുടെ ഡാന്‍സ് മനം കവരുന്നതായിരുന്നു .

‘ബെസ്‌ററ് ഓഫ് ഫിയസ്റ്റ ‘ വിജയി ശ്രീലക്ഷ്മി സെല്‍വരാജ് , ‘മെയ്ഡ് ഫോര്‍ ഈച് അദര്‍ ‘ ഒന്നാം സമ്മാനം സഹോദരികളായ ജാനെറ്റ് ഹാരി തോമസ് & ദിയ ഹാരി തോമസ്, രണ്ടാം സമ്മാനം: സാന്‍ഡ്ര രാജന്‍ & മിലാന്‍ റോയ് എന്നിവര്‍ നേടി. ശരണ്‍ ഷാജു,മരിയ ബോബി, ടിയ ജോസഫ് എന്നീ തീര്‍ത്തും യുവ ഗായകര്‍ ചേര്‍ന്നൊരുക്കിയ ഗാനമേള സദസ്സിനെ ഒന്നടങ്കം കയ്യിലെടുത്തു . ചെയര്‍മാന്‍ പോളി ജോസ് എല്ലാവര്‍ക്കും നന്ദി പ്രകാശിപ്പിച്ചതോടുകൂടെ പരിപാടികള്‍ക്ക് പര്യവസാനമായി .

വാര്‍ത്ത :ഹാരി തോമസ് .

Share this news

Leave a Reply

%d bloggers like this: