ഭീകരവാദ പ്രവര്‍ത്തനങ്ങള്‍ക്ക് ഫണ്ട് നല്‍കി: വാട്ടര്‍ഫോര്‍ഡില്‍ രണ്ടുപേര്‍ അറസ്റ്റില്‍

വാട്ടര്‍ഫോര്‍ഡ്: ഭീകരവാദ പ്രവര്‍ത്തനങ്ങള്‍ക്ക് വേണ്ടി പണം വിനിയോഗിച്ചതിന്റെ പേരില്‍ വാട്ടര്‍ഫോര്‍ഡില്‍ ഒരാളെ അറസ്റ്റു ചെയ്തു. അയര്‍ലണ്ടുകാരനായ ഇരുപത്തഞ്ചുകാരനും കൂടെ 20 വയസ്സുള്ള സ്ത്രീയെയും ക്രിമിനല്‍ ജസ്റ്റിസ് ടെററിസ്റ്റ് ഒഫന്‍സസ്സ് ആക്ട് 2005 പ്രകാരമാണ് അറസ്റ്റ് ചെയ്തത്. രാജ്യത്ത് ഭീകരവാദ പ്രവര്‍ത്തനവുമായി ബന്ധപ്പെട്ട ഇന്റലിജന്‍സ് റിപ്പോര്‍ട്ടിന്റെ അടിസ്ഥാനത്തില്‍ നടത്തിയ തിരച്ചിലില്‍ ഒരു വാടക വീട്ടില്‍ നിന്നുമാണ് ഇവര്‍ പിടിയിലായത്.

അന്താരാഷ്ട്രതലത്തില്‍ മുസ്ലിം തീവ്രവാദം പ്രോത്സാഹിപ്പിക്കാന്‍ ഇവര്‍ ഫണ്ട് നല്‍കിയതായി കണ്ടെത്തുകയായിരുന്നു. 2015,16-ല്‍ നല്‍കിയ പണവുമായി ബന്ധപ്പെട്ട ബാങ്ക് ഇടപാടിന്റെ വിശദവിവരവും ഗാര്‍ഡ കണ്ടെത്തി. ഇവരുടെ കൈവശമുണ്ടായിരുന്ന മൊബൈല്‍ഫോണും, കമ്പ്യൂട്ടറും പോലീസ് പിടിച്ചെടുത്തു. അയര്‍ലണ്ടില്‍ ആക്രമണം നടത്താന്‍ ഇവര്‍ മാസ്റ്റര്‍പ്ലാന്‍ തയ്യാറാക്കിയതിന്റെ രൂപരേഖയും പൊലീസിന് ലഭിച്ചു. കോടതിയില്‍ ഹാജരാക്കിയ പ്രതികള്‍ കുറ്റം നിഷേധിച്ചില്ല എന്ന് മാത്രമല്ല ജാമ്യാപേക്ഷയും നല്‍കിയിട്ടില്ല.

എ എം

Share this news

Leave a Reply

%d bloggers like this: