ബ്രെക്‌സിറ്റ് മാര്‍ഗരേഖ ഇ.യു അംഗീകരിച്ചു; അടുത്ത ഘട്ടം ഉടന്‍ ആരംഭിക്കും

ബ്രെക്‌സിറ്റ് ചര്‍ച്ചകള്‍ തുടങ്ങുന്നതിനുള്ള മാര്‍ഗനിര്‍ദേശങ്ങള്‍ െഎകകണ്േഠ്യന അംഗീകരിക്കപ്പെട്ടതായി യൂറോപ്യന്‍ കൗണ്‍സില്‍ പ്രസിഡന്റ് ഡോണള്‍ഡ് ടസ്‌ക്. ബ്രസല്‍സില്‍ ഞായറാഴ്ചയാണ് ബ്രെക്‌സിറ്റ് ചര്‍ച്ചചെയ്യാന്‍ 27 ഇ.യു അംഗരാജ്യങ്ങള്‍ സമ്മേളിച്ചത്. ബ്രിട്ടന്‍ ചര്‍ച്ചയില്‍ പെങ്കടുക്കുന്നില്ല. അതേസമയം, ജൂണില്‍ ബ്രിട്ടീഷ് പാര്‍ലമെന്റ് തെരഞ്ഞെടുപ്പിനു ശേഷമേ ബ്രെക്‌സിറ്റ് ഔദ്യോഗിക ചര്‍ച്ചകള്‍ ആരംഭിക്കുകയുള്ളൂ. ചര്‍ച്ച വൈകിപ്പിക്കാന്‍ ഉദ്ദേശിക്കുന്നില്ലെന്നും ടസ്‌ക് വ്യക്തമാക്കി.

യൂറോപ്യന് യൂണിയന് വിടാനുള്ള ബ്രെക്‌സിറ്റ് ബില്ലിന് ബ്രിട്ടീഷ് പാര്‌ലമെന്റ് അംഗീകാരം നല്കിയിരുന്നു. ഭേദഗതി വരുത്തി ബില്ലില് മാറ്റം വരുത്തേണ്ടെന്ന് ഹൗസ് ഓഫ് കോമണ്‌സിന് പിന്നാലെ ഹൗസ് ഓഫ് ലോര്ഡ്‌സും തീരുമാനിച്ചതോടെയാണ് ബില്ലിന് പൂര്ണ അംഗീകാരം ലഭിച്ചത്. പാര്‌ലമെന്റിന്റെ ഇരുസഭകളും പാസാക്കിയ ബില് എലിസബത്ത് രാജ്ഞി കൂടി അംഗീകരിച്ചതോടെ ബ്രെക്‌സിറ്റ് നടപടികള്ക്ക് ഔദ്യോഗിക തുടക്കമായിരുന്നു.

ബ്രെക്‌സിറ്റ് നടപ്പാക്കാനായി പാര്‌ലമെന്റിന്റെ അനുമതി വേണമെന്ന സുപ്രീംകോടതി നിര്‌ദേശത്തെ തുടര്ന്നാണ് ബില് പാര്‌ലമെന്റില് അവതരിപ്പിച്ചത്. മാര്ച്ച് 31ന് മുന്പ് യൂറോപ്യന് യൂണിയന് വിടാനുളള നടപടി ക്രമങ്ങള് തുടങ്ങുമെന്ന് ബ്രിട്ടീഷ് പ്രധാനമന്ത്രി തെരേസ മേ പറഞ്ഞിരുന്നു. ഇതിനു പിന്നാലെ ബ്രിട്ടനില് താമസിക്കുന്ന യൂറോപ്യന് യൂണിയനിലെ പൗരന്മാരുടെ അവകാശം സംരക്ഷിക്കണമെന്ന ആവശ്യമുയര്ന്നു. ഇതേ തുടര്ന്നാണ് വിഷയം പാര്‌ലമെന്റിന്റെ പരിഗണനയില് വന്നത്.

ഹൗസ് ഓഫ് ലോര്ഡ്‌സില് 135ന് എതിരെ 275 വോട്ടിന് ബില്ലില് മാറ്റം വരുത്തേണ്ട എന്ന് വിധിയെഴുതിയപ്പോള് ഹൗസ് ഓഫ് കോമണ്‌സില് 335 പേരാണ് ബില്ലില് മാറ്റം വരുത്തേണ്ടന്ന് തീരുമാനിച്ചത്. 287 പേരാണ് ഹൗസ് ഓഫ് കോമണ്‌സില് ബില്ലില് മാറ്റം വരുത്തണമെന്ന് ആവശ്യപ്പെട്ടത്. പാര്‌ലമെന്റ് ഭേദഗതി വരുത്തേണ്ട എന്നു തീരുമാനിച്ചതോടെ യൂറോപ്യന് യൂണിയന് വിടുന്നത് ബ്രിട്ടനില് നിയമത്തിന്റെ ഭാഗമായി. ഭരണ ഘടനയുടെ ആര്ട്ടിക്കിള് 50 പ്രകാരമാകും ബ്രെക്‌സിറ്റ് നടപടി ക്രമങ്ങള്ക്ക് തെരേസ മേ തുടക്കമിടുക.

 
ഡികെ

 

Share this news

Leave a Reply

%d bloggers like this: