ഫ്രഞ്ച് തിരഞ്ഞെടുപ്പിന് യൂറോപ്യന്‍ യൂണിയന്റെ പിന്തുണ നല്‍കാന്‍ ഡബ്ലിനിലും ഗാല്‍വേയിലും വന്‍ ജനാവലി…

ഡബ്ലിന്‍: ഫ്രാന്‍സില്‍ പ്രസിഡന്റ് തിരഞ്ഞെടുപ്പിന് ഒരാഴ്ച ബാക്കി നില്‍ക്കെ യൂറോപ്യന്‍ യൂണിയന്‍ അംഗം എന്ന നിലയില്‍ ഡബ്ലിനിലും, ഗാല്‍വേയിലും തിരഞ്ഞെടുപ്പ് റാലി ഇന്ന് നടക്കും. യൂറോപ്യന്‍ യൂണിയനില്‍ നിന്നും പുറത്ത് പോകുമെന്ന വാഗ്ദാനം നല്‍കിയാണ് മെറിന്‍ ലീ പെന്‍ തിരഞ്ഞെടുപ്പ് മത്സരാര്‍ത്ഥിയായി പ്രചാരണം നടത്തുന്നത്. ഇതിനു തടയിടാന്‍ എതിരാളിയായി മത്സരിക്കുന്നത് പിയറി ക്ലയിന്‍ എന്ന ഐറിഷ് പാരമ്പര്യമുള്ള ഫ്രാന്‍സുകാരനും.

ബ്രിട്ടന്റെ ചുവടു പിടിച്ച് യൂണിയനില്‍ നിന്നും വിമുക്തമായി സ്വതന്ത്രമായ ഭരണ മികവ് കാഴ്ച വെയ്ക്കാന്‍ എതിരാളി തയ്യാറെടുക്കുമ്പോള്‍ യൂണിയനില്‍ നിലകൊണ്ടാല്‍ ലഭിക്കുന്ന പ്രയോജനങ്ങളാണ് പയറി ആയുധമാക്കുന്നത്. യൂണിയനിലെ 27 അംഗരാജ്യങ്ങളിലും പിന്തുണ തേടി പ്രചാരണം നടത്തുന്ന പിയറിക്കാണ് സാധ്യത കല്പിക്കപെടുന്നത്.

പുത്തന്‍ സാമ്പത്തിക നയങ്ങള്‍ നടപ്പില്‍ വരുത്തി ഫ്രാന്‍സിനെ യൂറോപ്പിന്റെ മികവുറ്റ രാജ്യങ്ങളില്‍ ഒന്നാക്കി മാറ്റാന്‍ പിന്തുണ നല്‍കണമെന്നാണ് മെറിന്‍ ആവശ്യപ്പെടുന്നത്. തന്റെ സ്വയ സിദ്ധമായ കഴിവില്‍ പിന്തുണ നല്‍കുന്നവരുടെ എണ്ണം കൂട്ടാന്‍ മെറിനും കഴിഞ്ഞിട്ടുണ്ട്.

ഡി കെ

Share this news

Leave a Reply

%d bloggers like this: